ഇന്ന് ആദ്യമായി ആ സിനിമ കണ്ടു. 'മകൾക്ക് '...........
ആ അമ്മയും മകളും മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
അകലേക്ക് നടന്നു മറയുന്ന മാനസിയുടെ മുഖം മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മാനസി മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങളും ഓരോ ചോദ്യങ്ങളാണ് . ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങൾ...
മാനസി ഒരു പ്രതീകമാണ്. സമൂഹം അനാധയാക്കിയ ബാല്യത്തിന്റെ പ്രതീകം. ആരാണ് അവളെ അങ്ങനെയക്കിയത്? കില്ലേരി എന്ന ഒരു വാക്കിനപ്പുറം മറ്റൊന്നിനെക്കുറിച്ചും മറ്റൊരാളിനെക്കുറിച്ചും ഒരു ഓർമയും ചിന്തയും ഇല്ലാത്ത അവളുടെ അമ്മയോ... അതോ അവളെ സ്വന്തം കുഞ്ഞായി കരുതിയ ആ ആലയമോ.
ആ സങ്കേതം . അതിനെ ഒരിക്കലും ഭ്രാന്താലയം എന്ന് വിളിക്കാനാകില്ല . സ്വയം ബുദ്ധിമാന്മാർ എന്ന് അഹങ്കരിക്കുന്ന പുറം ലോകത്തെ ഭ്രാന്തന്മാരോളം ഭ്രാന്തുള്ള ഒരാളും അവിടെ ഇല്ല. മനസിന്റെ താളം തെറ്റിയ അവസ്ഥയെ ഭ്രാന്ത് എന്ന് വിളിക്കാമെങ്കിൽ... നമ്മളെല്ലാം ഭ്രാന്തന്മാരല്ലെ? ഏതു നിമിഷവും താളം തെറ്റാവുന്ന മനസിന്റെ ഉടമകളല്ലേ നാം എല്ലാവരും.

No comments:
Post a Comment
വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....