Thursday, July 25, 2013

പെണ്ണ് കാണല്‍ ചടങ്ങ്.... (തുടര്‍ച്ച)

ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗം 2
--------------------------------
അങ്ങനെ ആ ദിവസം വന്നെത്തി.
മണിക്കൂറുകള്‍ക്കകം എനിക്കായുള്ള പെണ്ണുകാണല്‍ ചടങ്ങ് നടക്കും.
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങ്.
---------------------------------
 ഒരു പെണ്ണ് കാണല്‍ ചടങ്ങിനു എന്തൊക്കെ ശ്രദ്ധിക്കണം?.
പെണ്ണിനെ ഇഷ്ടമായത് കൊണ്ട് മാത്രമായില്ല.
കുടുംബങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാവണം.
കുടുംബ പശ്ചാത്തലം ഇഷ്ടമാവണം..
ജാതക പൊരുത്തം ഉണ്ടാവണം
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ നോക്കണം.
എല്ലാം ഒത്തു വന്നാലേ കാര്യങ്ങള്‍ മുന്നോട്ട് പോകൂ.
അമ്മയും അച്ഛനുമെല്ലാം ഓടി നടന്നു ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു. രാവിലെ തന്നെ ചേട്ടന്‍ എത്തി.
ചേച്ചി കുറച്ചു ദിവസങ്ങള്‍ ആയി വീട്ടില്‍ ഉണ്ട്.
എല്ലാവരും ഉത്സാഹത്തിലാണ്.

---------------------------------
ഈ തിരക്കുകളില്‍ ഒന്നും എനിക്ക് വല്യ താല്പര്യം തോന്നിയില്ല.
ഇത്ര വല്യ ചടങ്ങായി ഇത് നടത്തേണ്ട കാര്യം തന്നെയില്ല.
അച്ഛന്‍റെയും അമ്മേടേം കണ്ണില്‍ പൊടിയിടാന്‍ പേരിനു ഒരു ചടങ്ങ്.
അത്ര തന്നെ.
അതിനിങ്ങനെ ബഹളം വയ്ക്കേണ്ട കാര്യം ഉണ്ടോ.
പുള്ളിക്കാരന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയാലും മതി എനിക്ക്.
ഞാന്‍ വിളിച്ചു പറഞ്ഞേനെ ഒക്കെ വെറുതെയാ എന്ന്..
---------------------------------
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.
ബ്രോക്കറുടെ ഫോണ്‍ വന്നു.
ഒരു മണിക്കൂറിനകം അവര്‍ എത്തും.
ഉള്ളില്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടോ?
ഒരു സംശയം.
ധൈര്യം ഒക്കെ ചോര്‍ന്നു പോകും പോലെ.
എന്തായാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയും.
ബാക്കി ഒക്കെ വരുന്ന പോലെ വരട്ടെ..
---------------------------------
പെണ്ണ് കാണല്‍ എന്നു പറയുമ്പോള്‍ അതിനു ചില ചിട്ടവട്ടങ്ങള്‍ ഒക്കെ ഉണ്ട്. ചായ കൊടുക്കല്‍ ആണ് അതില്‍ പ്രധാനം.
വരുന്നത് നട്ടുച്ചയ്ക്കാണേലും ആ ചടങ്ങ് പതിവാണ്.
അതും പെണ്ണ് തന്നെ വേണം ചായ കൊണ്ട് കൊടുക്കാന്‍.,.
ചായയും എന്തെങ്കിലും പലഹാരങ്ങളും കാണും.
ഈ ചായ വിതരണം ആണ് ആദ്യ ഘട്ടം.
ചടങ്ങൊക്കെ നല്ലത് തന്നെ.
പക്ഷെ ചായ കൊണ്ട് കൊടുക്കാന്‍ വേറെ ആളെ നോക്കണം.
ഞാന്‍ എന്‍റെ നിലപാട് അമ്മയെ അറിയിച്ചു.
ചായയൊക്കെ നിങ്ങള്‍ തന്നെ അങ്ങ് കൊടുത്താല്‍ മതി.
എന്നെക്കൊണ്ട് പറ്റില്ല.
സമയമാകുമ്പോള്‍ എന്‍റെ പേര് വിളിക്കുക.
അപ്പോള്‍ ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി വരാം.
പാവം അമ്മ ആകെ വെട്ടിലായി.
ഒടുവില്‍ അമ്മ തന്നെ ആ ദൌത്യം ഏറ്റെടുക്കാം എന്ന് സമ്മതിച്ചു.
അതോടെ ചായക്കാര്യത്തില്‍ ഒരു തീരുമാനമായി.
---------------------------------
അവരിപ്പോ ഇങ്ങെത്തും.
നീ വേഷമൊക്കെ മാറ്റി റെഡി ആയി നില്ല്.
അമ്മയുടെ നിര്‍ദ്ദേശം കിട്ടി.
ഈ കോലത്തില്‍ കണ്ടാല്‍ എന്താ കുഴപ്പം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ ഒന്നും മിണ്ടിയില്ല. അല്ലെങ്കില്‍ തന്നെ അമ്മ ആകെ ദേഷ്യത്തില്‍ ആണ്. ചായ തന്നെ കാരണം.
---------------------------------
ഇളം മഞ്ഞ നിറത്തില്‍ ഉള്ള ഒരു ചുരിദാര്‍ ആണ് ഞാന്‍ ധരിച്ചത്.
അധികം ഭംഗി ഒന്നും ഇല്ലാത്ത ഒരെണ്ണം.
മുടി ചീകിയൊതുക്കി..
മുഖത്ത് അല്പം പൌഡര്‍., ഒരു പൊട്ട്.
പിന്നെ പതിവായി ഇടാറുള്ള കുറി.
കഴിഞ്ഞു ഒരുക്കം.
---------------------------------
സമയം 11 മണി കഴിഞ്ഞു.
ഉടന്‍ തന്നെ അവര്‍ എത്തും.
ചെറിയ ടെന്‍ഷന്‍ ഉണ്ടോ?
ഞാന്‍ കണ്ണാടിയില്‍ നോക്കി.
ഉണ്ട്.
മുഖത്ത് അത് വ്യക്തമാണ്.
ഹൃദയമിടിപ്പ്‌ കൂടുംപോലെ..
എന്തിനിത്ര ടെന്‍ഷന്‍,
എത്ര ശ്രമിച്ചിട്ടും അത് മാറുന്നുമില്ല.
വരുന്നയാളോട് പറയാനായി ഓര്‍ത്തു വച്ച വാചകങ്ങള്‍ എന്തായിരുന്നു. ആകപ്പാടെ ഒരു മൂടല്‍..,.
ഒന്നും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
---------------------------------
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
ഒടുവില്‍ ഏകദേശം പതിനൊന്നരയോടെ...
അവര്‍ എത്തി.
ഞാന്‍ അപ്പോള്‍ അടുക്കളയില്‍ നില്‍ക്കുകയായിരുന്നു.
അവര്‍ നാലു പേരുണ്ട്.
ആരോ പറഞ്ഞു.
നാല് പേര്‍/............,..........
ആരൊക്കെയായിരിക്കും.
ബ്രോക്കെര്‍,. ചെറുക്കന്‍. പിന്നെ...
ചിലപ്പോള്‍ അച്ഛനും അമ്മയും.
അല്ലെങ്കില്‍ സഹോദരങ്ങള്‍ ആരേലും.
ആരായാലും കുറച്ചു സമയം കൂടി കഴിയുമ്പോള്‍ അറിയാം.
---------------------------------
ഹാളില്‍ എന്തൊക്കെയോ സംസാരങ്ങള്‍ കേള്‍ക്കുന്നു.
എന്താണെന്ന് വ്യക്തമല്ല.
അച്ഛന്റെ ശബ്ദം തിരിച്ചറിയാം,.
വേറെ ആരൊക്കെയോ സംസാരിക്കുന്നുണ്ട്.
ബ്രോക്കെര്‍ ആയിരിക്കും.
അയാള്‍ എന്താവും സംസാരിക്കുന്നത്?.
എന്തേലും നുണകള്‍ തട്ടി വിടുകയാവും.
ഇനി ഏതാനം നിമിഷങ്ങള്‍ക്കകം അവരുടെ മുന്‍പിലേക്ക് എന്നെ ഹാജരാക്കും..
അവിടെ ചെന്നിട്ടു എന്താ പറയുക.
ഈ ചടങ്ങ് ഒന്ന് കഴിഞ്ഞു കിട്ടിയെങ്കില്‍ മതിയായിരുന്നു.
---------------------------------
അമ്മ അടുക്കളയിലേക്കു വന്നു.
എന്താ ചോദിക്കുക അമ്മയോട്?
ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
ചെറുക്കനും ചേച്ചിയും പിന്നെ ഭര്‍ത്താവും ആണ് വന്നത്.
 അച്ഛനും അമ്മയും വന്നിട്ടില്ല.
അമ്മ പറഞ്ഞു.
--------------------------------
നീ ചായ കൊണ്ട് കൊടുക്കുമോ?
വീണ്ടും അമ്മയുടെ ശബ്ദം.
ഞാന്‍ ഒന്നും പറഞ്ഞില്ല.
ചായ പോയിട്ട് ഒരു ഗ്ലാസ്‌ പോലും കയ്യില്‍ എടുക്കാന്‍ പറ്റുമായിരുന്നില്ല. കൈയ്യൊക്കെ തണുത്തു മരവിച്ച പോലെ.
പേടിയോ ടെന്‍ഷനോ എന്നറിയില്ല.
പക്ഷെ അത് ആവശ്യത്തിലധികം തോന്നിയിരുന്നു.
--------------------------------
ചെറുക്കന്റെ ചേച്ചി അകത്തേക്ക് കേറി വന്നു.
എന്തൊക്കെയോ കുശലം ചോദിച്ചു.
ആദ്യമായിട്ടാണ് കാണുന്നതെങ്കിലും പെരുമാറ്റത്തില്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല.
അല്‍പ സമയം കഴിഞ്ഞപ്പോള്‍  ചേച്ചി ഹാളിലേക്ക് തിരികെ പോയി.
--------------------------------
അമ്മ ചായ തയ്യാറാക്കി കഴിഞ്ഞു.
അതുമായി വീണ്ടും ഹാളിലേക്ക്.
ഞാന്‍ അമ്മയെ അനുഗമിച്ചു.
ഹാളിനും അടുക്കളയ്ക്കും ഇടയില്‍ ഒരു ചെറിയ മുറി ഉണ്ട്.
അവിടെ നിന്നാല്‍ ഹാളിലെ സംസാരം വ്യക്തമായി കേള്‍ക്കാം.
ഞാന്‍ അവിടെ സ്ഥാനമുറപ്പിച്ചു.
--------------------------------
അമ്മയുടെ ചായ വിതരണം കഴിഞ്ഞെന്നു തോന്നുന്നു.
ഇനി അടുത്തത്...
എന്റെ ഹൃദയമിടിപ്പ്‌ കൂടി.
എന്തിനാണ് ഇങ്ങനെ ടെന്‍ഷന്‍ ആവുന്നത്.
എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവുന്നില്ല.
പെട്ടെന്ന്......
വെളിയില്‍ അച്ഛന്റെ നീട്ടിയുള്ള വിളി.
ചിന്നൂ..
ഇങ്ങു വാ..............
--------------------------------
ഞാന്‍ പതിയെ ഹാളിലേക്ക് ചെന്നു.
പരിചിതവും അപരിചിതവുമായ കുറേ മുഖങ്ങള്‍.,
എല്ലാ കണ്ണുകളും എന്നിലേക്ക്‌..,...
ഞാന്‍ എല്ലാവരെയുമായി ഒന്ന് നോക്കി.
അതിനിടയില്‍ കണ്ടു.
ഒത്തിരി ആകാംഷയും അതിലേറെ ടെന്‍ഷനും കലര്‍ന്ന ഒരു മുഖം.
ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കി.
ആദ്യത്തെ കൂടിക്കാഴ്ച...
--------------------------------
ഞാന്‍ എന്‍റെ നോട്ടം പിന്‍വലിച്ചു.
എങ്കിലും മുഖം മനസ്സില്‍ പതിഞ്ഞു.
നിറം കറുത്തിട്ടാണ്.
പക്ഷെ ആ കറുപ്പില്‍ എന്തോ ഒരു വല്ലാത്ത ആകര്‍ഷണീയത ഉണ്ട്.
എന്നെ പോലെ വട്ട മുഖം അല്ല.
നല്ല നീണ്ട മുഖം.
ചെറിയ നെറ്റി.
ഒറ്റക്കാഴ്ചയില്‍ ഇത്രയൊക്കെ മനസ്സിലായി.
--------------------------------
ചെറുക്കന്റെ ചേച്ചി എന്തൊക്കെയോ ചോദിച്ചു.
എല്ലാത്തിനും ഒറ്റ വാക്കില്‍ ഉത്തരം.
ആരെയും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
എങ്ങനെ എങ്കിലും അവിടെ നിന്നു പോയാല്‍ മതി എന്നേ ഉണ്ടായിരുന്നുള്ളൂ.
ഇനി നിങ്ങള്‍ക്കെന്തെലും സംസാരിക്കാന്‍ ഉണ്ടേല്‍ ആവാം.
അച്ഛന്റെ ശബ്ദം.
ഞാന്‍ ആകെ വെട്ടിലായി.
എന്റെ ശബ്ദം പോലും നേരെ ചൊവ്വേ പുറത്തു വരുന്നുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ എത്രയോ വേദികളില്‍ വാതോരാതെ പ്രസംഗിച്ചിട്ടുണ്ട്.
മുന്നില്‍ അപരിചിതരായ ആള്‍ക്കാര്‍..,.
അന്നൊന്നും യാതൊരു പേടിയോ ചമ്മലോ തോന്നിയിട്ടില്ല.
പക്ഷെ അത് പോലാണോ ഇത്.
-------------------------------
ഹാള്‍ ശൂന്യമായിക്കൊണ്ടിരുന്നു.
അവസാനം..
രണ്ടു പേര്‍ മാത്രം ബാക്കി.
ഒരേ ആകാംഷയോടെ..
ഒരേ പേടിയോടെ..
ഒരേ ചമ്മലോടെ..
രണ്ടു പേര്‍.,.
--------------------------------
തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
                                                                                                                                              തുടരും.....

24 comments:

 1. ഇനിയും തുടരും..
  എന്തിനാ ഇങ്ങനെ നമ്മളെക്കൂടി ടെന്‍ഷന്‍ അടിപ്പിക്കുന്നത്...
  വേഗം പറഞ്ഞു തീര്‍ക്കൂ...

  ReplyDelete
  Replies
  1. പുതിയ ഭാഗം വരാന്‍ കുറച്ചു വൈകിപ്പോയി....

   Delete
 2. ഈ രാമായണം ഫുൾ വായിച്ചപ്പോഴും പണ്ട് തോന്നിയ ഒരു ഡൌട്ട് ആക്ച്വലി ഈ ചടങ്ങ് കല്യാണം കഴിഞ്ഞിട്ടാണോ? അങ്ങിനെ അല്ല ഈ പെണ്ണ് കാണൽ തന്നെ ആണോ കല്യാണത്തിൽ എത്തിയത് അതോ

  ReplyDelete
 3. വീണ്ടും സസ്പെൻസ് എനിക്ക് വയ്യ .................

  ReplyDelete
 4. Itil pennu kanan vanna payante chechi ente mamy hus ente maman sheriyalleee chinnu

  ReplyDelete
 5. അപ്പൊ അങ്ങനെ വരട്ടെ!
  ആദ്യവും അവസാനവുമായി ഒരൊറ്റ പെണ്ണുകാണലേ നടന്നിട്ടുള്ളൂല്ലേ?
  പ്രഥമദര്‍ശനാനുരാഗേ വിവശേ കല്യാണേ സംഭവീ ഹേ...എന്നായി ല്ലേ?

  തുടരട്ടെ കഥകള്!!!!

  ReplyDelete
 6. പെണ്ണുകാണല്‍ ചടങ്ങ് കൊള്ളാം...

  ReplyDelete
 7. പെണ്ണ് കാണല്‍ ചടങ്ങ്.... കൊള്ളാം..

  ReplyDelete
 8. ശരി ശരി, തുടരട്ടെ :)

  ReplyDelete
 9. ആകെ ഒരു പെണ്ണുകാണല്‍ ചടങ്ങെ നടന്നുള്ളൂ എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് , ഈ തുടരും ഞങ്ങള്‍ ക്ഷമിക്കുന്നു :). അപ്പൊ , ആശംസകള്‍

  ReplyDelete
 10. പെണ്ണുകാണൽ പെണ്ണിന്റെ എഴുത്തിലൂടെ വായിക്കുമ്പോൾ പെണ്ണുങ്ങൾ അനുഭവിക്കുന്ന ടെൻഷൻ മനസിലാകുന്നു........

  ReplyDelete
 11. രണ്ടു പേര്‍ മാത്രം ബാക്കി.
  ഒരേ ആകാംഷയോടെ..
  ഒരേ പേടിയോടെ..
  ഒരേ ചമ്മലോടെ..
  രണ്ടു പേര്‍.,.

  എന്നിട്ടു ??????????????????

  (they got married & lived happily ever after ..;)...)

  ReplyDelete
 12. വേദികള്‍ മാറുന്നു
  വിധി കല്പിക്കുന്നു.
  'യോഗം'സമംഗളം നടക്കുന്നു.
  നന്നായി എഴുതി.
  ആശംസകള്‍

  ReplyDelete
 13. e peenukanal ithrak tention pidicha paripadiyano..?

  ReplyDelete
 14. എപിസോഡ് എപിസോഡ് ആയി വരുന്ന ഈ വിവരണം കൊള്ളാല്ലോ

  എന്നിട്ട് എന്തുണ്ടായി..........അടുത്ത ഭാഗം വരട്ടെ

  ReplyDelete
 15. ഇതിങ്ങനെ തുടരണോ...? പെട്ടന്നായിക്കോട്ടേ. പെണ്ണുകാണലെന്നു കേള്‍ക്കുമ്പോഴെ വിറയലാ അപ്പോഴാ സസ്പെന്‍സ് .:)

  ReplyDelete
 16. കാത്തിരിക്കുക തന്നെ.....
  അല്ലാതിപ്പോ എന്നാ ചെയ്യാന....

  ReplyDelete
 17. ബാകി പെട്ടന്ന് വന്നോട്ടെ.. ആകാംഷ മുറ്റി നില്‍ക്കുന്നു, പൊട്ടുന്നതിനു മുന്‍പ് അടുത്ത പോസ്റ്റ്‌ ഇട്ടോ.

  ReplyDelete
 18. ടെന്‍ഷന്‍ ടെന്‍ഷന്‍....

  ReplyDelete
 19. മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കല്ലേ.. ബാക്കി വേഗം വരട്ടെ. ആകാംക്ഷയോടെ കാക്കുന്നു

  ReplyDelete
 20. :) ബാക്കി വേഗം പറഞ്ഞൊ.....

  ReplyDelete
 21. ഇത്ര വലിയ സംഭവം ആണല്ലേ പെണ്ണുകാണല്‍ ?

  ReplyDelete
 22. Kallyanathileykku ...!

  Adutha lakkathinaayi kathirikkunnu. Ashamsakalode...!!!

  ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....