Monday, June 24, 2013

വീണ്ടും............

ഇത് എവിടെയാണ്?...
തലയ്ക്കു വല്ലാത്ത മരവിപ്പ്.
ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.
അവൾ ചുറ്റും നോക്കി...........
താൻ ഏതോ മുറിയിൽ കിടക്കുകയാണ്.
തലയ്ക്കു മുകളിൽ ഒരു ഫാൻ കറങ്ങുന്നുണ്ട്.

അരികിൽ ഒരു ടേബിൾ.
അതിനു പുറത്ത് എന്തൊക്കെയോ സാധനങ്ങൾ വച്ചിട്ടുണ്ട്.
ഇത് ആരുടെ മുറിയാണ്?...
തനിക്കു എന്താണ് പറ്റിയത്?...
താൻ എങ്ങനെ ഇവിടെ എത്തി?...
മനസ്സില്‍ നൂറു നൂറു ചോദ്യങ്ങള്‍..,..
-------------------------------------

അവൾ കട്ടിലിൽ നിന്നും എഴുനേല്ക്കാൻ ശ്രമിച്ചു.
കഴിയുന്നില്ല.
കാലുകൾ തളർന്നു പോകും പോലെ.
തനിക്കെന്താണ്‌ പറ്റിയത്.
ഓർക്കുമ്പോൾ അവ്യക്തമായ ചില രൂപങ്ങൾ മാത്രം.
അവൾ കൈകളിലേക്ക് നോക്കി.
കൈതണ്ടയിൽ  ഒരു ചുവന്ന ട്യൂബ്.
അതിനെ മറ്റേ അറ്റം അടുത്തുള്ള ഒരു സ്റ്റാൻഡിലെ ബ്ലഡ്‌ ബാഗുമായി കണക്ട് ചെയ്തിരിക്കുന്നു.
അപ്പോള്‍...,...
ഇത് ഒരു ഹോസ്പിറ്റൽ ആണ്.
പക്ഷെ എന്തിനു താൻ ഇവിടെ??... തനിക്കു എന്താണ് പറ്റിയത്?
അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി.
എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു!.
ആരോടാ ഒന്ന് ചോദിക്കുക?.
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ.
തൊണ്ട വരളുന്നു.
അവൾ കൈ ഉയർത്തി ടേബിളിനു മുകളിൽ പരതി.
അവിടെ ഒരു ബോട്ടില്‍ ഉണ്ടായിരുന്നു...
................................
ബോട്ടില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അവള്‍ കൈ വിരലുകള്‍ ശ്രദ്ധിച്ചത്.
തന്റെ വിരലുകല്‍ക്കിതെന്തു പറ്റി.
തന്റെ സുന്ദരമായ നഖങ്ങള്‍ ആരാണ് ഇങ്ങനെ വൃത്തികേടാക്കിയത്. മുഴുവന്‍ നഖങ്ങളും മുറിച്ചു കളഞ്ഞിരിക്കുന്നു. .
അതും താന്‍ അറിയാതെ....
ഇത് അറിയുമ്പോള്‍ വിനു തന്നോട് കലഹിക്കും...
തീര്‍ച്ച.
വിനു... വിനോദ്.
അവന്‍ എവിടെ പോയി.
തനിക്കിതെന്തു പറ്റി. ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതതെന്തേ?.
ഇന്ന് എത്രയാണ് തീയതി?.
ഇത് ഇതു മാസം.
ഓര്‍മയില്‍ തെളിയുന്ന അവസാന ദിവസം മാര്‍ച്ച്‌ 5.
അപ്പോള്‍ ഇന്ന് ആറോ ഏഴോ..
തന്റെ പേരെന്താണ്? മായ എന്ന് തന്നെ അല്ലെ?.
"ആരെങ്കിലും ഉണ്ടോ ഇവിടെ? ".
അവള്‍ ആരോടെന്നില്ലാതെ ചോദിച്ചു?.
ആരോ നടന്നുവരുന്ന ശബ്ദം.
ആരായിരിക്കും വരിക?.
വിനു?.
അവന്‍ ചിലപ്പോള്‍ വെളിയില്‍ ഉണ്ടാകും.
തന്റെ അരികിലേക്ക് വരുന്ന ആളെ അവള്‍ അല്പം അതിശയത്തോടെ നോക്കി.
അമ്മ....
അമ്മയ്ക്കിതെന്തു പറ്റി.
ആകെ ക്ഷീണിച്ചു..
ഒരു പട്ടിണികോലം പോലെ.
അമ്മയെ മുന്‍പ് ഇങ്ങനെ കണ്ടിട്ടേയില്ല.
"അമ്മാ എനിക്കെന്താ പറ്റിയത്? ഞാന്‍ എങ്ങനെ ഇവിടെ?."-അവള്‍ ആകാംഷയോടെ ചോദിച്ചു.
മറുപടി ഒരു തേങ്ങിക്കരച്ചിലായിരുന്നു.
ഈ അമ്മ ഇങ്ങനെ കരയുന്നതെന്തിനാണ്?.
"പറ അമ്മാ എന്നെ വട്ടുപിടിപ്പിക്കാതെ? എനിക്കെന്താ പറ്റിയത്?"
"മോള്‍ക്ക്‌ എന്നെ തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ?"-അവര്‍ തേങ്ങലോടെ ചോദിച്ചു.
എന്ത് മണ്ടന്‍ ചോദ്യം? അതെന്തേ അമ്മ അങ്ങനെ ചോദിക്കുന്നത്? തിരിച്ചറിയാതിരിക്കാന്‍ അമ്മയ്ക്ക് എന്താ വ്യത്യാസം.
മുഖം അല്പം ക്ഷീണിച്ചിട്ടുണ്ട്.
അത്ര അല്ലേ ഉള്ളൂ......
അവള്‍ക്കു ചിരി വന്നു.
ഈ അമ്മ ചിലപ്പോള്‍ അങ്ങനെ ആണ്.
ചോദിക്കുന്നതും പറയുന്നതും ആര്‍ക്കുംതന്നെ മനസിലാകില്ല.
------------------------------------------
"അമ്മ എനിക്ക് ഒന്ന് എഴുനേല്‍ക്കണം".
അവള്‍ അവരുടെ കൈയില്‍ പിടിച്ചു.
"വേണ്ട മോളെ ഇപ്പോള്‍ എഴുനെല്‍ക്കണ്ട"-. അവര്‍ തടഞ്ഞു.
ഇതെന്താണിത്?
ഇനി വല്ല അപകടവും സംഭവിച്ചോ തനിക്കു?
കാല്‍ അനക്കാന്‍ കഴിയുന്നുണ്ടോ?
അവള്‍ കാലുകള്‍ ചലിപ്പിച്ചു നോക്കി.
ഭാഗ്യം കാലിന് കുഴപ്പമൊന്നും ഇല്ല.
പിന്നെ....
ഈ വയറില്‍ എന്തിനാണ് ഈ കെട്ട്?.
വയറിനു വല്ലാത്ത മരവിപ്പ്.
അപ്പോള്‍ അതാണ്‌ കാര്യം.
താന്‍ എന്തോ സര്‍ജറി കഴിഞ്ഞു കിടക്കുകയാണ്.
താന്‍ ചിലപ്പോള്‍ തല ചുറ്റി വീണിരിക്കാം.
ഹോസ്പിറ്റലില്‍ കൊണ്ട് വന്നപ്പോള്‍ എന്തേലും അസുഖം.
അതിനു ഒരു സര്‍ജറി..
അത്രേ ഉള്ളൂ.
അവള്‍ക്കു ചിരി വന്നു.
അമ്മയുടെ മുഖം കണ്ടാല്‍ അടുത്ത നിമിഷം താന്‍ മരിച്ചു പോകും എന്ന് തോന്നും....
---------------------------------
അമ്മ വന്നിട്ട് സമയം കുറച്ചായി.
ചോദിച്ചിട്ടാണേല്‍ ഒന്നും പറയുന്നുമില്ല.
പാവം അമ്മ.
ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട് താന്‍..,.
വിനുവുമായുള്ള ബന്ധം ഏറെ എതിര്‍ത്തത് അമ്മ ആയിരുന്നു.
വിനുവിനെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു.
തന്റെ കോളേജ്മേറ്റ്‌ ആയിരുന്നു വിനു.
ആരും കുറ്റം പറയില്ല.
പക്ഷെ ജാതി വേറെ ആണ്.
അത് അമ്മയ്ക്ക് അംഗീകരിക്കാനായില്ല.
ഇല്ലത്തുള്ളവരുടെ എതിര്‍പ്പിനെ അമ്മയ്ക്ക് ഭയമായിരുന്നു.
പക്ഷെ താന്‍ ഉറച്ചു നിന്നു.
ഒടുവില്‍ താന്‍ എല്ലാം ഉപേക്ഷിച്ചു താന്‍ ആ വീട് വിട്ടിറങ്ങിയപ്പോള്‍ നിറ കണ്ണുകളോടെ നോക്കി നിന്ന അമ്മയുടെ മുഖം ഇന്നും ഓര്‍മയുണ്ട്.
പിന്നെ എന്നാണു അമ്മ തന്റെ അരികില്‍ എത്തിയത്.
അന്ന്..
താന്‍ ഒരു അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ ദിവസം..
------------------------------
താന്‍ ഇത് വരെ അതിനെ കുറിച്ച് ഓര്‍ക്കാഞ്ഞതെന്തേ?.
അവള്‍ ഒരു ഞെട്ടലോടെ തന്റെ വയറില്‍ അമര്‍ത്തി.
ഇനി തന്റെ കുഞ്ഞിനെന്തെങ്കിലും.
ഇത് മാസം മൂന്നു കഴിഞ്ഞിട്ടല്ലേ ഉള്ളൂ.
ഈശ്വരാ....
തന്റെ ചിന്തകളൊക്കെ തെറ്റായിരിക്കണേ..
അവളുടെ മനസ്സില്‍ ഭയം വര്‍ദ്ധിച്ചു.
"അമ്മേ.. എന്റെ കുഞ്ഞിനെന്തെങ്കിലും"...ചോദിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറച്ചു.
"ഒന്നും ഇല്ല മോളെ..
അവള്‍ ഉടനെ തന്നെ നിന്റെ അരികില്‍ എത്തും."
അവരുടെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.
ഈ അമ്മ ഇതെന്തൊക്കെയാണ് പറയുന്നത്.
പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പുലമ്പുകയാണ്.
വിനു ഒന്ന് വന്നിരുന്നെങ്കില്‍.,..
വിനു..
ഓര്‍മയില്‍ തെളിയുന്ന അവസാന നിമിഷം ഏതാണ്?- അവള്‍ ഓര്‍ത്തു നോക്കി.
അന്ന്....
മാര്‍ച്ച്‌ 5 ശിവരാത്രി ദിവസം വൈകുന്നേരം.
ശിവ ക്ഷേത്രത്തില്‍ എന്തോ നേര്‍ച്ച ഉണ്ടെന്നും പറഞ്ഞു പോയതാ..
പിന്നെ..
പിന്നെ എന്താണുണ്ടായത്...
കുറച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വന്ന കാള്‍.,
വിനുവിന്റെ മൊബൈലില്‍ നിന്നും.
പക്ഷെ വിനു ആയിരുന്നില്ല ഫോണില്‍,.
ഏതോ ഒരാള്‍..,.
അയാള്‍ എന്തായിരുന്നു പറഞ്ഞത്?..
ആക്സിഡന്റ് എന്നല്ലേ.
അതെ..
വിനു അപകടത്തില്‍ പെട്ടിരുന്നു.
പിന്നെ...
വിനുവിന് എന്ത് സംഭവിച്ചു?
"അമ്മേ.. വിനു എവിടെ?"
അവളുടെ ശബ്ദം ഇടറി..
-------------------------------
അമ്മയുടെ കണ്ണ് നീരില്‍ നിന്നും അവള്‍ക്കു ഊഹിക്കാന്‍ കഴിഞ്ഞു യാഥാര്‍ഥ്യമെന്തെന്ന്.
എന്തൊക്കെയോ ഓര്‍മ്മകള്‍..,..
അവ്യക്തമായ ചില രൂപങ്ങള്‍..,
നിറമില്ലാത്ത ചില ചിത്രങ്ങള്‍.,.
കൈകളില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല,.
ചുറ്റിനും ചില മനുഷ്യ കോമരങ്ങള്‍...,
ഒന്നിനും ഒരു പൂര്‍ണത വരുന്നില്ല.
---------------------------------
തനിക്കെന്താണ്‌ കരച്ചില്‍ വരാത്തത്?.
തനിക്കു മുന്‍പേ ഇത് അറിയാമയിരുന്നുവോ?.
വിനു ഈ ലോകത്ത് നിന്നും പോയി എന്ന സത്യം തനിക്കു ഇത്ര വേഗം അംഗീകരിക്കാന്‍ കഴിഞ്ഞുവോ?.
അത്രയുമേ ഉണ്ടായിരുന്നുള്ളൂ ആ ബന്ധം?.
താന്‍ ഇത്ര ക്രൂരയായി പോയതെന്തേ?.
വിനു ഇനി തനിക്കൊപ്പമില്ല എന്നറിഞ്ഞിട്ടും താന്‍ നിയന്ത്രണം വിട്ടു നില വിളിക്കാതതെന്തേ? അത്രയ്ക്കും തന്റെ മനസ് കല്ലായി പോയോ?
------------------------------
വാതില്‍ തുറന്നു ഒരു നേഴ്സ് അകത്തേക്ക് വന്നു?.
മായ അമ്പരപ്പോടെ അവരുടെ കൈകളിലേക്ക് നോക്കി.
അവരുടെ കൈയിലിരുന്ന കുഞ്ഞിനെ അമ്മ വാരിയെടുക്കുന്നു.
ഉമ്മകള്‍ കൊണ്ട് പൊതിയുന്നു.
ഇടയ്ക്കിടെ കണ്ണ് നീര്‍ തുടയ്ക്കുന്നു...
അത് ആരുടെ കുഞ്ഞാണ്?.
അമ്മ അതിനെ തന്റെ നേര്‍ക്ക്‌ നീട്ടി.
സുന്ദരനായ ഒരു ആണ്‍ കുഞ്ഞ്
മുഖം......
വിരലുകള്‍....,....
എവിടെയോ എന്തൊക്കെയോ സാമ്യതകള്‍...,...
കണ്ടാല്‍ വിനുവിനെ പോലെ...
അതിനെ അമ്മയുടെ കൈകളില്‍ നിന്നു വാങ്ങുമ്പോള്‍ മായയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
നീണ്ട ആറു മാസത്തെ ആശുപത്രി വാസം അവളെ ആകെ തളര്‍ത്തിയിട്ടുണ്ടായിരുന്നു.
അവള്‍ ഉണരുകയാണ്.
പുതിയൊരു ലോകത്തിലേക്ക്‌. അവളുടെ വിനു ഇല്ലാത്ത,
പുതിയ ജീവിതത്തിലേക്ക്...
-----------------------------------------
നീണ്ട ആറു മാസങ്ങള്‍.,..
ആറു മാസങ്ങള്‍ വേണ്ടി വന്നു വിനുവിന്റെ മരണത്തില്‍ നിന്നും തനിക്കു മോചിതയാവാന്‍.,.
ആ  മാസങ്ങള്‍..,..
ഓര്‍മയില്‍ തെളിയാത്ത ആ കാലം തനിക്കു സമ്മാനിച്ചത് ഈ കുഞ്ഞിനെയാണ്.
എന്റെ വിനുവിന്റെ കുഞ്ഞിനെ.
""നീ എവിടെ പോയാലും.. അത് മരണത്തിലായാലും ഞാനും ഒപ്പം ഉണ്ടാകും"" എന്ന വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് കഴിയില്ല വിനു.....
ഞാന്‍ ഇന്ന് ഒരു അമ്മയായിരിക്കുന്നു..
ഞാന്‍ പോലും അറിയാതെ...
ചിലപ്പോള്‍ പ്രസവ സമയത്തുണ്ടായ അമിത വേദന...
അതായിരിക്കാം തന്റെ ഈ പുനര്‍ജ്ജന്മത്തിനു പിന്നില്‍.,.
അതോ തന്റെ കുഞ്ഞ് ഒറ്റയ്ക്കാകും എന്നുള്ള ഉള്‍വിളിയോ?
ഒരു പക്ഷെ തന്റെ മനോ നില തെറ്റിയില്ലായിരുന്നുവെങ്കില്‍ വിനുവിന്റെ മരണത്തെ അതിജീവിക്കാന്‍ തനിക്കാകുമായിരുന്നുവോ?.
 ഈ കുഞ്ഞ് ജീവനെ സംരക്ഷിക്കാന്‍ തനിക്കു കഴിയുമായിരുന്നോ?.
---------------------------------------
ആ കുഞ്ഞിനെ മാറോടടുക്കി പിടിക്കുമ്പോള്‍ അവളുടെ കൈകള്‍ക്ക് വല്ലാത്ത ദൃഡതയുണ്ടായിരുന്നു.
കണ്ണുകള്‍ക്ക്‌ വല്ലാത്ത തിളക്കവും.
അത് ഒരു തുടക്കമാണ്
ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കം..

56 comments:

 1. കൊള്ളാട്ടോ....
  ആകാംഷയോടെ വായിച്ചു :)


  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
 2. പുതിയ ജീവിതത്തിലേയ്ക്ക്.....
  യാത്ര തുടരട്ടെ

  ReplyDelete
  Replies
  1. യാത്രകള്‍ അവസാനിക്കുന്നില്ല... ജീവിതവും. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും..

   Delete
 3. Nallathu varatte aa kuttikku.. karuthu ullil ninnu thanne undaayi ennu manassilaayi....
  Aashamsakal.... nalla ezhuthinu.

  koodathe thaankalude bhavi jeevithathinum......

  Warm Regards.... Santhosh Nair
  http://sulthankada.blogspot.in/

  ReplyDelete
 4. നന്നയിട്ടെഴുതി; കഥപറച്ചിലിൽ ഒരു തിടുക്കം അനുഭവപ്പെടുന്നു. എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്നത്പോലെ .

  ReplyDelete
  Replies
  1. അത് ആ കുട്ടിയുടെ മാനസിക നില സൂചിപ്പിക്കാനാ അത്തരം ശൈലി തിരഞ്ഞെടുത്തത്. അവിടെയും ഇവിടെയും നിന്നുള്ള ഓര്‍മ്മകള്‍...,.. അവ്യക്തമായ അവളുടെ മനസിന്റെ വ്യഗ്രത. നീണ്ട വായന മടുപ്പിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഇനി ശ്രദ്ധിക്കാം. നന്ദി.. നല്ല അഭിപ്രായത്തിന്......

   Delete
 5. എന്തിനാ ഇത്രേം ഇംഗ്ലീഷ് വാക്കുകൾ?

  ReplyDelete
  Replies
  1. ഇംഗ്ലീഷിന്റെ അതിപ്രസരം ഉണ്ടോ?.. അങ്ങനെ തോന്നിയിരുന്നില്ല. എന്തായാലും ഇനി ശ്രദ്ധിക്കാം....

   Delete
 6. ആദ്യം മുതല്‍ അവസാനം വരെ ഒരേരീതി ഒരേ താളം.എഴുത്തിനു ആശംസകള്‍ വീണ്ടും തുടരുക.

  ReplyDelete
  Replies
  1. തീര്‍ച്ചയായും.....

   Delete
 7. This comment has been removed by a blog administrator.

  ReplyDelete
 8. കഥാകാരി വരുത്താൻ ശ്രമിച്ച ഉൽകണ്‍ഠ , ഉദ്വേഗം വേണ്ടത്ര വരികളിൽ വന്നില്ല . ഈ ഘടനയും താല്പയം തോന്നിയില്ല ( എന്റെ തോന്നൽ ).
  ആദ്യമായാണ്‌ ഇവിടെ .
  നല്ല കഥകൾ പിറക്കട്ടെ .. ആശംസ

  ReplyDelete
  Replies
  1. തീര്‍ച്ചയായും... നന്ദി. വായനയ്ക്കും അഭിപ്രായത്തിനും....

   Delete
 9. നന്നായി വായിക്കൂ, അച്ചൂ. അങ്ങനെ ഒരുപാടു വായിച്ചുകൂട്ടുമ്പോള്‍ ചിലതൊക്കെ എഴുതാന്‍ തോന്നും. അപ്പോള്‍ അതിനു പുതുമ ഉണ്ടാകും.
  Keep smiling!

  ReplyDelete
  Replies
  1. തീര്‍ച്ചയായും... നന്ദി. വായനയ്ക്കും അഭിപ്രായത്തിനും...

   Delete
 10. മുറിഞ്ഞൂ പോയ യാത്രയ്ക് പുതു പ്രതീക്ഷയൊടെ പുനരാരംഭം.. ആശംസകൾ വീണ്ടും എഴുതുക വ്യത്യസ്തമായി കൂടുതൽ ദ്രിശ്യ ഭംഗിയൊടെ കൂടുതൽ പുതുമയോടെ

  ReplyDelete
  Replies
  1. തീര്‍ച്ചയായും എഴുതാം.

   Delete
 11. കൂടുതല്‍ നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ
  കഥയുടെ ഘടന ശ്രദ്ധിക്കുക.
  ഫാസ്റ്റ് പേര്‍സണില്‍ പറഞ്ഞ കഥ ഇടയ്ക്കു വെച്ച് തേര്‍ഡ്‌ പേര്‍സണിലേക്ക് മാറി. അങ്ങനെ മാറുമ്പോള്‍ വായനക്കാരന് ഒഴുക്ക് നഷ്ടപ്പെടും. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. അത് പോലെ ആറു മാസം ആരെയും തിരിച്ചറിയാന്‍ കഴിയാത്ത ആള്‍ക്ക് പെട്ടെന്ന് എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന സന്തോഷം അമ്മയുടെ പ്രതികരണങ്ങളിലൂടെ പകരാന്‍ കഴിഞ്ഞോ ?
  ഭാഷ വളരെ നല്ലതാണ്
  ഒപ്പം അവ്യക്തമായ ചിന്തകളുടെ കയോസ് പകരാന്‍ ശ്രമിച്ചതും നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
  Replies
  1. അമ്മയെ മനപ്പൂര്‍വം ഒഴിവാക്കിയതാണ്. അവളിലൂടെ മാത്രം കഥ മുന്‍പിലേക്ക് നീക്കാന്‍ നോക്കി. പക്ഷെ ചില സ്ഥലങ്ങളില്‍ ഒരു തേര്‍ഡ് പേര്‍സണിലേക്ക് വരേണ്ടി വന്നു. ഇനി ശ്രദ്ധിക്കാം. നന്ദി... വ്യക്തമായ നിരൂപണത്തിന്....

   Delete
 12. ആദ്യമായാണ്‌ ഇവിടെ .
  നല്ല കഥകൾ പിറക്കട്ടെ .
  ആശംസകള്‍ ......

  ReplyDelete
 13. കവിത രൂപത്തിൽ ഈ കഥ ഞാനിഷ്ടപ്പെടുന്നു, നന്നായിരിക്കുന്നു

  ReplyDelete
 14. അത് ഒരു തുടക്കമാണ്
  ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കം ...നന്നായിട്ടുണ്ട് ആശംസകള്‍..

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 15. എന്താണിത്?
  കഥയോ കവിതയോ?
  ഒന്നും മനസിലായില്ല.
  കുറച്ചു ചോദ്യങ്ങള്‍ക്ക് കീഴെ കമന്റിടാന്‍ കുറെ കണാരന്മാരും!
  സമയം നഷ്ടമായതില്‍ ഖേദിക്കുന്നു!
  നല്ല പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കൂ.
  kannooraan2010@gmail.com

  ReplyDelete
  Replies
  1. ക്ഷമിക്കണം സുഹൃത്തേ.. താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനു. എന്റെ ബ്ലോഗിനെ നല്ലത് ചീത്ത എന്ന് വേര്‍ തിരിക്കാന്‍ എനിക്കറിയില്ല. എന്റെ എല്ലാ പോസ്റ്റുകളും എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്. എല്ലാ ഗായകരും യേശുദാസും ചിത്രയും പോലെ ആകണം എന്ന് പറയുന്നത് വെറും മണ്ടന്‍ കണാരന്റെ മണ്ടന്‍ ചിന്തയാണ്. ബസിലും മറ്റും വയറ്റത്തടിച്ചു പാട്ട് പാടുന്നവരും പാട്ടുകാര്‍ തന്നെയാണ്. യേശുദാസിന്റെ സംഗീതം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ... നന്ദി.. വായനയ്ക്കും അഭിപ്രായത്തിനും...

   Delete
 16. ഇടയ്കിടെ കഥ മുറിഞ്ഞു പോകുന്നു. എങ്കിലും നന്നായിരിക്കുന്നു. ഇനിയും എഴുതുക.

  ReplyDelete
 17. കേട്ട ആശയം ആണെങ്കിലും അച്ചു നന്നായി എഴുതി, കുറച്ചു കൂടി വ്യക്തത വരുത്താം എന്ന് തോന്നുന്നു.... പിന്നെ എന്താണ് എല്ലാ കഥയിലും നായകന്‍ "വിനു" ആകുന്നത്?? മറ്റു പേരുകളും ഇടയ്ക്ക് ആലോചിക്കാവുന്നതേയുള്ളൂ :). ആശംസകള്‍

  ReplyDelete
  Replies
  1. ഇനി എഴുതുമ്പോള്‍ മാറ്റി എഴുതാം കേട്ടോ... അറിയാണ്ട് നായകന്‍ വിനു ആയി പോകും... നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 18. പൊളിച്ചൂട്ടാ. അടിപൊളി....

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 19. നീണ്ടു പോകുന്നത് ഇത് കവിതയോ കഥയോ എന്നറിയാതെ വായിച്ചു എന്നാല്‍ വായനാസുഖം പകരുന്നു കൊള്ളാം ,എഴുത്ത് തുടരുക

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... തീര്‍ച്ചയായും എഴുത്ത് തുടരുന്നതാണ്.

   Delete
 20. Replies
  1. നന്ദി സുഹൃത്തേ.. വായനയ്ക്കും

   Delete
 21. Puthiya vaakkukal, Puthiya varikal, Puthiya jeevithangal...!

  Manoharam, Ashamsakal...!!!!

  ReplyDelete
 22. Puthiya vaakkukal, Puthiya varikal, Puthiya jeevithangal...!

  Manoharam, Ashamsakal...!!!!

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ.... വായനയ്ക്കും അഭിപ്രായത്തിനും

   Delete
 23. നന്നായി എഴുതി,ഇനിയും ഒരുപാട് ഒരുപാട് നല്ല കഥകള്‍ ഈ വിരല്‍ തുമ്പില്‍ ജനികെട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

   Delete
 24. a well penned story . congrats and best wishes.

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചി.

   Delete
 25. vallatha feeling ulla nalla story

  ReplyDelete
 26. nalla story :) touching

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ.. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 27. Aaakamsha nilaniryhanayittundu athukondu thanne vayanasukam undu.......Aasamsakal

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ....

   Delete
 28. കഥക്കൊരു പുതുമ ഇല്ലാത്തത് പോലെ തോന്നി, എന്നാൽ നല്ല ഭാഷാ ശൈലി ആസ്വാദ്യകരമായിരുന്നു. ഒരു കഥ വായിക്കുമ്പോൾ ഹോ ഇത് നമുക്ക് മുൻപിലൂടെ, അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലൂടെ നടന്നു പോയ കാര്യമാണല്ലോ.. എന്നിട്ടും നമ്മളെന്ത് കൊണ്ട് ഇത് ഇത്രത്തോളം ചിന്തിച്ചില്ല, എന്തുകൊണ്ട് ഇങ്ങനെ ഇത്രത്തോളം ആഴത്തിൽ നമുക്കതിനെ കാണാൻ കഴിഞ്ഞില്ല, എന്നൊക്കെ ചിന്തിക്കുന്ന കഥകളുണ്ട്. അത് വായിക്കുമ്പോൾ എത്രത്തോളം നമ്മെ സന്തോഷിപ്പിക്കുന്നു അല്ലെ? എഴുതാൻ നല്ല കഴിവുണ്ട്, കൂടുതൽ നിരീക്ഷണങ്ങളിലൂടെ നമുക്കും അത്തരം കഥകൾ എഴുതാൻ കഴിയും. ഇവിടെ ആദ്യമാണ്. നന്നായിട്ടുണ്ട് കഥ.. ഇനിയും എഴുതി വലിയൊരു കഥാകാരിയാവൂ... സ്നേഹാശംസകളോടെ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും എഴുതാം. എന്തൊക്കെയോ എഴുതാന്‍ മനസ്സിലുണ്ട്. പക്ഷെ കുറച്ചു നാളായി എഴുത്തിന്റെയും വായനയുടെയും ലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അത് കൊണ്ട് തന്നെയാണ് വരികള്‍ക്ക് വ്യക്തത വരാത്തതും.
   നന്ദി സുഹൃത്തേ
   വായനയ്ക്കും അഭിപ്രായത്തിനും

   Delete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....