Sunday, October 18, 2015

പെണ്ണ് കാണല്‍ ചടങ്ങ്.... (മൂന്നാം ഭാഗം)

ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
 ഭാഗം 3
........................

ഹാളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. ..
എന്താണ് പറയേണ്ടത്.. ഒരു നിശ്ചയവും ഇല്ല...
""ചിന്നു എന്നാണല്ലേ പേര്."- നിശബ്ദതയെ കീറി മുറിച്ചു ഒരു ശബ്ദം. 
അത് എന്‍റെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തിയുടെതാണ്.
ആദ്യമായി കേള്‍ക്കുകയാണ്....
ഞാന്‍ ചെറുതായി പുഞ്ചിരിച്ചു..
(സംസാരം എങ്ങനെ തുടങ്ങണം എന്ന ചിന്തയ്ക്ക് ഒരു തീരുമാനമായി.).
"ചിന്നു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാ.. യദാര്‍ത്ഥ പേര് അശ്വനി."
ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു.
ഇനി എന്‍റെ ഊഴം ആണ്.....
എന്താ ചോദിക്കുക?..



"പേര് ഉമേഷ്‌ എന്നാണല്ലേ.. ചേച്ചി പറഞ്ഞിരുന്നു."-
ചേച്ചിയെ പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ചെക്കന്‍റെ പേര് എന്താണെന്ന് ചോദിച്ചിരുന്നു.
 ചേച്ചി പറയുംവരെ എനിക്ക് പേര് പോലും അറിയില്ലായിരുന്നു.
അത്ര കുറച്ചു മാത്രമേ ആളെ  പറ്റി എനിക്ക് അറിയാമായിരുന്നുള്ളൂ..
"അതെ." മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങി.. ഇനി...
കുറച്ചു നിമിഷങ്ങള്‍ കൂടി ഞങ്ങള്‍ നിശബ്ദമായി ഇരുന്നു.
മനസ്സില്‍ ഒന്നും വരുന്നില്ല. എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്.
പറയണം എന്നുണ്ട്.
പക്ഷെ...............
"എനിക്കൊരു ബ്രദര്‍ കൂടിയുണ്ട്. ഞങ്ങള്‍ ട്വിന്‍സാ"
ഇത്തവണ ശബ്ദത്തില്‍ കുറച്ചു കൂടി പരിചയം തോന്നി.
അപ്പോള്‍ അങ്ങനെ വരട്ടെ..
ഈ വന്നിരിക്കുന്നത് ഒരു ട്വിന്‍ ബ്രദര്‍ ആണ്.
ട്വിന്‍സ് എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് എത്തിയത് അഞ്ജനയുടെയും അപര്‍ണയുടെയും മുഖമാണ്.
അവര്‍ എന്‍റെ അടുത്ത കൂട്ടുകാരാണ്. ഇരട്ട സഹോദരികള്‍,.
സംസാരിക്കാന്‍ ഒരു വിഷയവും ഇല്ലാതിരുന്ന എന്‍റെ മുന്നിലേക്ക്‌ കിട്ടിയ തുറുപ്പു ചീട്ടായിരുന്നു ട്വിന്‍സ് എന്ന വാക്ക്.
"ഞങ്ങളുടെ ക്ലാസ്സിലും ഉണ്ട് ട്വിന്‍സ്,. അവര്‍ എന്‍റെ അടുത്ത കൂട്ടുകാരാ."

-----------------------------------------

ഏകദേശം പത്തു മിനിട്ടോളം ഞങ്ങള്‍ സംസാരിച്ചു.
യാത്രകളെക്കുറിച്ച്,
ദൈവ വിശ്വാസത്തെക്കുറിച്ച്,
ആള്‍ ദൈവങ്ങളെ കുറിച്ച് അങ്ങനെ എന്തൊക്കെയോ.
വ്യക്തിപരമായി ഒന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം എവിടെയൊക്കെയോ ചില സമാനതകള്‍ തോന്നി.
ചിന്നൂ.. ഇത് നിനക്ക് വേണ്ടിയാണ്. നിനക്ക് വേണ്ടി മാത്രം എന്ന് ആരോ മനസ്സില്‍ മന്ത്രിക്കും പോലെ.
................................................................

സംസാരം കഴിഞ്ഞു. ഞാന്‍ പതിയെ ഹാളില്‍ നിന്നും പിന്‍വാങ്ങി.
അകത്ത് ഒത്തിരി ചോദ്യങ്ങളുമായി അമ്മ, ചേച്ചി തുടങ്ങി ഒരു സംഘം തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു.
അവര്‍ക്കുള്ള മറുപടി ഞാന്‍ ഒരു ചിരിയില്‍ ഒതുക്കി.

------------------------------------------

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഞാന്‍ ആകപ്പാടെ ആശയക്കുഴപ്പത്തിലായി.
പയ്യനോട് എന്തൊക്കെയോ പറയാന്‍ തീരുമാനിച്ചു വച്ചിരുന്നതാണ്. പക്ഷെ ഇഷ്ടം അല്ല എന്ന രീതിയില്‍ ഒരു വാക്ക് പോലും  പറയാന്‍ പറ്റിയില്ല.
(അങ്ങനെ തോന്നിയില്ല എന്നതാണ് സത്യം ).
അറിയാതെ എവിടെയോ ഒരു താല്പര്യം ഉള്ളത് പോലെ.

------------------------------------------

ഞാന്‍ വീണ്ടും ഹാളിലേക്ക് എത്തി നോക്കി.
അമ്മയും അച്ഛനും എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു.
ബ്രോക്കെര്‍ എന്തൊക്കെയോ ചെറുക്കനുമായി സംസാരിക്കുന്നു.
ചെറുക്കന്റെ അളിയന്‍ ചുമ്മാ ബിസ്കറ്റു പെറുക്കി തിന്നു കൊണ്ടിരിക്കുന്നു. (അതിലെ ഗുട്ടന്‍സ് പിന്നീടാണ് മനസ്സിലായത്.).
എല്ലാവരുടെ മുഖത്തും സന്തോഷം.
ചെക്കന്‍ മാത്രം നല്ല ടെന്‍ഷനില്‍ തന്നെയാണ്.
എന്നെ കണ്ടതും ചെക്കന്റെ ചേച്ചി ചെക്കനോട് എന്തോ പറഞ്ഞു.
അവര്ടുടെ സംസാരം എനിക്ക്ക കേള്‍ക്കാന്‍ പറ്റില്ലായിരുന്നു . കളിയാക്കിയതാണ് എന്നാണ് ആദ്യം ഞാന്‍ വിചാരിച്ചത്.
എന്നാല്‍ ചെക്കന്‍ അവിടെ നിന്നും എഴുനേല്‍ക്കുന്ന കണ്ടപ്പോള്‍ മനസിലായി ഇത് വേറെന്തോ സംഗതിയാണ് എന്ന്.
പുള്ളിക്കാരന്‍ എന്റെ അടുത്തേക്ക് വന്നു.
കയ്യില്‍ ഒരു വലിയ ഫോണ്‍ ഉണ്ട്.
അതില്‍ എന്തോ നോക്കികൊണ്ടാണ്‌ വരവ്.
പൊങ്ങച്ചക്കാരന്‍ ആണോ ആള് എന്ന് അല്പം സംശയം തോന്നി.
പുള്ളിക്കാരന്‍ ഫോണ്‍ എന്റെ നേര്‍ക്ക്‌ നീട്ടി.
"അമ്മയുടെയും അച്ഛന്റെയും ഫോട്ടോ അതിലുണ്ട്. നോക്കിക്കോളൂ...".
..........................................................
അപ്പോള്‍ അതാണ് കാര്യം.
എന്തായാലും നോക്കിക്കളയാം.
ഞാന്‍ വിറയാര്‍ന്ന കൈകളോടെ അത് വാങ്ങി.
ഒരു ചെറിയ ഡയറിയുടെ അത്ര വലിപ്പം ഉണ്ട് അതിനു.
ഏതോ കൂടിയ ഫോണ്‍ ആണ്.
ഞാന്‍ ആകെ വെട്ടില്‍ ആയി.
എന്റെ കയ്യില്‍ ഉള്ള ഐഫോണ്‍ നോക്കിയ c200 ആണ്.
അത് ഉപയോഗിച്ചുള്ള പരിചയമേ എനിക്കുള്ളൂ.
ഞാന്‍ ലേശം അമ്പരപ്പോടെ ചെറുക്കനെ നോക്കി.
എനിക്ക് അത് ഉപയോഗിക്കാന്‍ അറിയില്ലെന്ന് ആള്‍ക്ക് മനസ്സില്‍ ആയെന്നു തോന്നുന്നു.

തുടരും

----------------------------------------
.....................................................

18 comments:

  1. ഇപ്പോള്‍ ഇതൊക്ക്യാ തരം....
    ആദ്യം മൊബൈല്‍ ഇട്വാ...
    നന്നായി എഴുത്ത്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും/

      Delete
  2. അമ്പടി അച്ചൂ
    2013-ല്‍ തുടരുംന്ന് പറഞ്ഞ് പോയിട്ട് ഇപ്പഴാ‍ല്ലേ അടുത്ത എപ്പിഡോസുമായി പ്രത്യക്ഷപ്പെട്ടത്. അപ്പോ ഇനി ഫോണിലെ ഗാലറി തുറന്ന് ഫോട്ടോകള്‍ കാണുന്ന ഭാഗം എപ്പോഴായ്യിരിക്കൂം സം‌പ്രേഷണം ചെയ്യുക!!

    സുഖം തന്നെയല്ല്ലേ?

    ReplyDelete
    Replies
    1. സുഖം തന്നെ. കുറച്ചു തിരക്കുകളില്‍ ആയിരുന്നു. അതാ എഴുതാഞ്ഞേ. ഉടന്‍ തന്നെ അടുത്ത ഭാഗം സംപ്രേഷണം ചെയ്യാം.

      Delete
  3. Replies
    1. എന്നിട്ട് എന്തായി എന്ന് ഉടനെ എഴുതാം.

      Delete
  4. ഇതു ഞങ്ങൾ കല്യാണ ആൽബം സെറ്റ് ചെയ്തത് പൊലെയായി മകളുടെ ഫോട്ടോ കൂടി ആൽബത്തിൽ സെറ്റ് ചെയ്യേണ്ട അവസ്ഥയായി.

    അടുത്ത ഭാഗം ഇനി എപ്പോളാ???

    ReplyDelete
  5. Replies
    1. എഴുതാന്‍ അല്പം താമസിച്ചു പോയി.... എന്തുകൊണ്ടോ ഒരു മടി. ഇനി അത് ഉണ്ടാകില്ല ketto

      Delete
  6. Replies
    1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും

      Delete
  7. Karyam kalyanam kazichaal kaaalu kettum yennokke palarum parayaarund.... njhaaanum paranjeeeeeeend palavattam....... pakshea yenthokke paranjaaaalum idhu vaaayikkumpo manassil yevideyoo oru cheriya kuliru veeeezana feel.... nalla vivaranam....

    valare simpile aaayi kanmunnil drishyamaavana pole ond,,,,

    vaikaaand bakki pradheekshikianu

    ReplyDelete
  8. ബാക്കി എവിടെ????


    ആകാംക്ഷയിൽ നിർത്തിയിട്ടെവിടെപ്പോയി??

    ഈ കമന്റ്‌ അപ്രൂവൽ എടുത്ത്‌ കളയണം.

    ReplyDelete
  9. bakki evde...katta waiting.... nyz aayipokumbo pettann oru breakk......

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....