Sunday, June 16, 2013

ഒരു റോസാ പുഷ്പത്തിന്റെ ഓര്‍മ്മയ്ക്ക്

ഞാൻ നാലാം  ക്ലാസ്സിൽ പഠിക്കുന്ന സമയം.
സ്കൂൾ വിട്ടു നേരെ വീട്ടിലേക്കു വരുമ്പോഴാണ്  ഞാൻ അവനെ ആദ്യമായി കാണുന്നത്.
അവൻ എന്റെ വീടിനടുത്തുള്ള പാതയോരത്ത് നിൽക്കയായിരുന്നു .
എന്നെ കാത്താണോ .

അറിയില്ല.
ഞാൻ അവനെ അടിമുടി ഒന്ന് വീക്ഷിച്ചു.
ഇളം നീല നിറത്തിലുള്ള പൂച്ചക്കണ്ണുകൾ..
ചുരുണ്ട മുടി.
നല്ല വെളുത്ത നിറം.
ആകെ ഒരു സുന്ദര കുട്ടപ്പൻ.
ഇതേതു ചെക്കൻ?.
ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.
ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.
പക്ഷെ ഞങ്ങളുടെ മനസുകൾ എന്തോ മന്ത്രിക്കും പോലെ.
മറ്റൊരു കുട്ടികളിലും കണ്ടിട്ടില്ലാത്ത എന്തോ ഒരു ആകർഷണം അവനിലുണ്ട്.
---------------------------------
ഞാൻ നേരെ വീട്ടിലെത്തി.
അവടെ അപരിചിതരായ രണ്ടുപേർ ഉണ്ടായിരുന്നു.
അമ്മ എന്നെ അവർക്ക് പരിചയപ്പെടുത്തി.
ഞങ്ങളുടെ വീടിനടുത്ത് പുതുതായി താമസത്തിനെത്തിയവരാണ് അവർ. അപ്പോൾ ആ കുട്ടി?.
ഓ....
അത് അവരുടെ മകനായിരിക്കും.
പെട്ടന്ന് അവന്‍ അവിടേക്ക് വന്നു.
അവര്‍ അവനെ എനിക്ക് പരിചയപ്പെടുത്തി.
അവരുടെ ഒരേ ഒരു മകനാണ്.
പേര് വിനു.
ഞാന്‍ ഒന്ന് ചിരിച്ചു.
അവന്‍ എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു.
ആദ്യമായി എന്തിനെയോ കാണുംപോലെ.
---------------------------------
അങ്ങനെ വിനു ഞങ്ങളുടെ അയല്‍പക്കക്കാരനായി.
ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി.
എല്ലാവര്‍ക്കും അവനെ വളരെ ഇഷ്ടമായിരുന്നു.
ആരോടും പെട്ടന്ന് ഇണങ്ങും.
മുഖത്ത് എപ്പോളും പ്രസന്ന ഭാവം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അവനുമായി ചങ്ങാത്തത്തിലായി.
ഒരു കാര്യത്തില്‍ മാത്രമായിരുന്നു എനിക്ക് അവനോടു ദേഷ്യം.
അവന്‍ സ്കൂളില്‍ പോകില്ല.
എന്നും വീട്ടില്‍ തന്നെ ഉണ്ടാകും.
ചില ദിവസങ്ങളില്‍ അവന്‍റെ അച്ഛനും അമ്മയും അവനേം കൊണ്ട് പാര്‍ക്കിലും ബീച്ചിലും ഒക്കെ പോകും.
ഞാന്‍ അന്നുവരെ ബീച്ചില്‍ പോയിട്ടുണ്ടായിരുന്നില്ല.
അവന്‍ വന്നു പറയുന്ന കഥകള്‍ കൊതിയോടെ ഞാന്‍ കേട്ടു നില്‍ക്കും. ഭാഗ്യവാന്‍ എന്ന് സങ്കടത്തോടെ ചിന്തിക്കും.
----------------------------------
ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ വിനുവിന്റെ അമ്മ എന്റെ അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു.
അവര്‍ കരയുന്നുണ്ടായിരുന്നു.
എന്തായിരിക്കാം അവര്‍ സംസാരിച്ചത്?.
ചിലപ്പോള്‍ വിനുവിനെ സ്കൂളില്‍ അയക്കാന്‍ പറ്റാത്തതിന്റെ വിഷമമാകാം. അവനെന്താ സ്കൂളില്‍ പോയാല്‍?
അവന്‍ സിറ്റിയിലെ എന്തോ വലിയ സ്കൂളില്‍ ആണ് പഠിച്ചിരുന്നത്. ചിലപ്പോള്‍ അവനെ അവിടുന്ന് പുറത്താക്കിയിട്ടുണ്ടാകും.
പക്ഷെ...
എന്തിന്?.
അവന്‍ ഒരു പാവം കുട്ടിയല്ലേ?.
നക്ഷത്ര കണ്ണുള്ള ചുന്തരന്‍ കുട്ടി.
അവന്‍റെ മുഖം ആലോച്ചിച്ചപ്പോള്‍ എനിക്ക് ചിരി വന്നു.
വല്യ കുട്ടിയാകുമ്പോള്‍ അവന്‍ ആരെ പോലെയിരിക്കും.
സിനിമാ നടനെ പോലെ ഉണ്ടാകും അയ്യടാ..
ഒരു സിനിമാ നടന്‍ വന്നിരിക്കുന്നു. ഹും...
-----------------------------------
അന്നത്തെ ആ സംസാരത്തിന് ശേഷം എന്റെ അമ്മ വിനുവിനോട് ഒരു പ്രത്യേക താല്പര്യം കാണിച്ചിരുന്നു.
എന്തെടുത്താലും അതില്‍ വിനുവിനും ഒരു പങ്കു മാറ്റി വയ്ക്കും.
അവനെ ചിലപ്പോള്‍ വാത്സല്യത്തോടെ തലോടുന്നത് കാണാം.
അതില്‍ എനിക്ക് ലേശം അസൂയ തോന്നിയിരുന്നു.
എങ്കിലും അവനോടു എനിക്ക് ഇഷ്ടക്കുറവ് ഒന്നും തോന്നിയിരുന്നില്ല.
അവനും ഞാനും അത്രത്തോളം അടുത്ത കൂട്ടുകാരായി കഴിഞ്ഞിരുന്നു അപ്പോള്‍.
-----------------------------------
അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ തമ്മില്‍ പിണങ്ങിയത്.
എന്റെ വീട്ടില്‍ ആദ്യമായി പൂവിട്ട ഒരു റോസാ പൂവ് അവന്‍ ഇറുത്തു. അതും എന്നോട് ചോദിക്ക പോലും ചെയ്യാതെ.
ആ റോസാചെടി എനിക്ക് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു.
അതിലെ പൂവ് ഇറുക്കുക എന്ന് പറഞ്ഞാല്‍.....,...
ഞാന്‍ അവനോടു വഴക്കുണ്ടാക്കി.
അവന്‍ അത് എനിക്ക് തരാനായിരുന്നു പിച്ചിയത്‌ പോലും.
പക്ഷെ ഞാന്‍ അവനെ ഒത്തിരി വഴക്ക് പറഞ്ഞു.
അവസാനം...
കരഞ്ഞു കൊണ്ടാണ് അവന്‍ വീട്ടിലേക്കു പോയത്.
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. കരയട്ടെ...
തെറ്റ് ചെയ്തിട്ടല്ലേ?....
----------------------------------
അന്ന് രാത്രി അമ്മ എന്നെ വഴക്ക് പറഞ്ഞു.
വിനുവിനോട് ദേഷ്യപ്പെടരുതെന്നും പറഞ്ഞു.
എനിക്ക് ദേഷ്യം കൂടിയതെ ഉള്ളൂ.
ഈ വീട്ടില്‍ എന്നെക്കാളും എല്ലാര്ക്കും ഇഷ്ടം ഇപ്പോള്‍ അവനെയാണ്‌....,.
അവന്‍ ആരാ വല്യ രാജകുമാരനോ?.
ഇനി ഇങ്ങു വരട്ടെ.
കാണിച്ചു കൊടുക്കുന്നുണ്ട് ഞാന്‍...,..
---------------------------------
പിറ്റേ ദിവസം  രാവിലെ തന്നെ അവന്‍ വീടിലെത്തി. ഞാന്‍ വല്യ ഗൌരവത്തില്‍ ആയിരുന്നു.
പക്ഷെ അവനെ കണ്ടാല്‍ മിണ്ടാതിരിക്കാനാകില്ല.
അത്രയ്ക്കും പ്രിയപ്പെട്ടവനായിരുന്നു അവന്‍. എനിക്ക്.
ഇനി ഒരിക്കലും റോസാ പൂവ് പറിക്കാന്‍ പാടില്ലെന്ന് ഞാന്‍ അവനെ ശാസിച്ചു.
അപ്പോളും  അവന്‍റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു.
നിഷ്കളങ്കമായ ആ ചിരി.
----------------------------------
ദിവസങ്ങള്‍ കഴിഞ്ഞു പോയി.
ഞങ്ങള്‍ടെ പിണക്കങ്ങളും ഇണക്കങ്ങളും മാറി മാറി വന്നു.
ഈയിടെയായി അവന്‍ എന്നോട് അധികം മിണ്ടാറില്ല.
പലപ്പോളും മുഖത്ത് ഒരു നാണ ഭാവമാണ്.
ഇവനെന്താ ഇങ്ങനെ?.
ഇടയ്ക്കിടെ എന്നെ ആകാംഷയോടെ നോക്കുന്നത് കാണാം.
ആ നോട്ടത്തിന്റെ അര്‍ത്ഥം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല.
----------------------------------
ഞാന്‍ സ്കൂളില്‍ പോകാനുള്ള തിരക്കിലായിരുന്നു.
അപ്പോള്‍ വിനു വീട്ടില്‍ കയറി വന്നു.
അവനു ഒരു റോസാ പൂവ് വേണം. അതാണ്‌ ആവശ്യം.
എന്തിനാ പൂവ്?.
എനിക്ക് ആകാംഷയായി.
അവന്‍ ഒന്നും പറഞ്ഞില്ല....
മുഖത്ത് നാണം കലര്‍ന്ന ഭാവം.
ഹും. ഒരെണ്ണം തരാം...
കൂടുതല്‍ ചോദിക്കരുത്.. .
ഞാന്‍ താക്കീത് നല്‍കി.
അവനു പൂവ് വൈകുന്നേരം മതി പോലും..
വൈകിട്ട് എന്തിനായിരിക്കും പൂവ്.
ഈ ചെക്കന്റെ ഒരു കാര്യം....
---------------------------------
സ്കൂളില്‍ ചെന്നപ്പോളും തിരിച്ചു വരുമ്പോഴും ഒക്കെ എന്റെ മനസ്സില്‍ ആ പൂവിനെ കുറിച്ചായിരുന്നു ചിന്ത...
ഇനി ആര്‍ക്കെങ്കിലും കൊടുക്കാനായിരിക്കുമോ?.
എങ്കില്‍ ആര്?.
അയ്യോ....
ഇനി വല്ല പെണ്‍കുട്ടികള്‍ക്കും കൊടുക്കാനാണോ?.
വൈകിട്ട് അവനെ കാണുമ്പോള്‍ എന്തിനെന്നു അറിഞ്ഞിട്ടേ പൂവ് കൊടുക്കൂ. വല്ല പെണ്പിള്ളര്‍ക്കും കൊടുക്കാനാണ് എങ്കില്‍ ഉറപ്പായും ഞാന്‍ പൂവ് കൊടുക്കില്ല.
വീട്ടിലെത്തിയെങ്കില്‍...............--,.....
എന്റെ നടത്തത്തിന്റെ വേഗത കൂടി.
---------------------------------
വീട്ടിലെത്താറായപ്പോള്‍....,..... ദൂരെ നിന്നേ ഞാന്‍ കണ്ടു.
വിനുവിന്റെ വീട്ടുമുറ്റത്ത് ഒരാള്‍ക്കൂട്ടം!.
സാദാരണ കല്യാണങ്ങള്‍ക്കും മറ്റുമാണ് ഇത്രയും ആള്‍ക്കൂട്ടം ഞാന്‍ കണ്ടിട്ടുള്ളത്.
ഇവിടിപ്പോള്‍ ആര്‍ക്കാ കല്യാണം?.
വിനുവിന്റെ കല്യാണം?....
ഇനി അങ്ങനെ വല്ലതും!....
ഓര്‍ക്കുംമ്പോഴേ ചിരി വരുന്നു.
രാജകുമാരനെ പോലെ വസ്ത്രം ധരിച്ചു, കുതിരപ്പുറത്തു വരുന്ന വിനുവിന്റെ മുഖം എന്റെ മനസിലേക്കോടി വന്നു.
അപ്പോള്‍...,...
കല്യാണ പെണ്ണ്?.
നിറയെ മുല്ലപ്പൂ ചൂടി, സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം മനസിലെത്തി.
എന്ത് കൊണ്ടോ....
ആ പെണ്‍കുട്ടിയ്ക്ക് എന്റെ മുഖമായിരുന്നു.
അതെന്തേ അങ്ങനെ?.
മനസ്സില്‍ വല്ലാത്ത ഒരു ആകാംഷ ..
എന്തായിരിക്കും അവിടെ നടക്കുന്നത്?.
--------------------------------
ഞാന്‍ വിനുവിന്റെ വീടിലെക്കോടി.
അവിടെ എത്തുമ്പോള്‍ ഒരു കാര്യം എനിക്ക് മനസിലായി.
അത് ഒരു കല്യാണ വീടല്ല.
കല്യാണ വീടുകളില്‍ എല്ലാവര്‍ക്കും ചിരിക്കുന്ന മുഖമാണ്.
ഇവിടെ എല്ലാവരുടെയും മുഖത്ത് ദുഖഭാവം.
പലരുടെയും കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരിക്കുന്നു.
---------------------------------
അമ്പരപ്പോടെ ഞാന്‍ വീട്ടിനകത്തേക്ക്‌ കയറി.
നില വിളികള്‍......,
അവ്യക്തമായ ജല്പനങ്ങള്‍...,
തേങ്ങിക്കച്ചിലുകള്‍.../,...
അതാ അവിടെ,..
തറയില്‍...,...
എന്റെ വിനു!!!!.
അവനെ അവിടെ കിടത്തിയിരിക്കുന്നു..
മുഖം ഒഴികെ ബാക്കി ശരീരം വെള്ള തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
അവനരികില്‍...,...
നിലവിളക്ക് കൊളുത്തി വച്ചിരിക്കുന്നു.
അതിനും അപ്പുറത്ത്...
അവന്‍റെ അമ്മ...
എന്നെ കണ്ടതും അവര്‍ ഭ്രാന്തിയെപ്പോലെ അലറിവിളിച്ചു..
അവര്‍ അവന്‍റെ ശരീരം പിടിച്ചുലയ്ക്കാന്‍ തുടങ്ങി.
എന്നെ നോക്കി എന്തൊക്കെയോ പിറുപിറുത്തു.
പിന്നെ...
ബോധ രഹിതയായി അടുത്തിരുന്ന എന്റെ അമ്മയുടെ മടിയിലേക്ക്‌ വീണു.
---------------------------------
കണ്ണ് നീര്‍ എന്റെ കാഴ്ചകളെ മറച്ചു.
എനിക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
ഞാന്‍ തിരിഞ്ഞു നടന്നു.
പിന്നില്‍ നിന്നും എന്റെ വിനു എന്നെ ഒന്ന് വിളിച്ചെങ്കില്‍...,...
റോസാ പുഷ്പം കൊണ്ട് വന്നിട്ടുണ്ടോ എന്ന് ഒന്ന് ചോദിച്ചെങ്കില്‍...,....
ഇല്ല...... അവന്‍ ഇനി ഈ ലോകത്തില്ല.......
അത് മനസിലാക്കാന്‍ ആ നാലാം ക്ലാസ്സുകാരിയുടെ അറിവുകള്‍ പരിമിതമായിരുന്നു.
---------------------------------
അന്ന് രാത്രി തന്നെ ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു.
അവനു എന്തോ മാരക അസുഖമായിരുന്നുവത്രേ...
അവര്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയി നോക്കി.
ഒരിടത്തും ചികിത്സ ഇല്ലാത്ത ഒരു അസുഖം.
ആളുകളുടെ സംസാരങ്ങളില്‍ നിന്നും ഇത്രയൊക്കെ അറിഞ്ഞു.
രാത്രിയില്‍ അവനെന്റെ സ്വപ്നത്തില്‍ വന്നു!....
എന്നോട് റോസാ പുഷ്പം ചോദിച്ചു!....
എന്നെ രാജകുമാരി എന്ന് വിളിച്ചു!.....
അമ്മ അരികിലുണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അവന്‍റെ കുസൃതി കലര്‍ന്ന നോട്ടവും ചുരുണ്ട മുടികളും മനസ്സില്‍ നിറഞ്ഞു നിന്നു.....
----------------------------------
രാവിലെ ഞാന്‍ അവന്‍റെ അരികിലേക്ക് പോയി.
കൊച്ചു കുട്ടിയായതിന്നാല്‍ ദഹിപ്പിക്കാന്‍ പാടില്ലത്രേ.
അത് നന്നായി. അവനു വേദനിക്കില്ലലോ...
ഒരു കൊച്ചു കുഴിമാടം.
അതിനുള്ളില്‍ എന്റെ വിനു ഉറങ്ങുകയാണ്.
ഇനി ഒരിക്കലും ഉണരാത്ത ഉറക്കം.
ഞാന്‍ എന്റെ കയ്യില്‍ ഇരുന്ന റോസാ പൂ അവിടെ വച്ചു.
ആര്‍ക്കോ കൊടുക്കാനായി അവന്‍ ചോദിച്ച പൂവ്!!!.
അവനോടു യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍  എന്റെ മനസ്സില്‍ ഒരിക്കലും ഉത്തരം കിട്ടാനാകാത്ത ഒരു ചോദ്യം മാത്രം അവശേഷിച്ചു.
ആര്‍ക്ക് വേണ്ടിയായിരിക്കും ആ പൂവ് അവന്‍ എന്നോട് ചോദിച്ചിട്ടുണ്ടാവുക?.
----------------------------------
അനുബന്ധം: ഇത് ഒരു സാങ്കല്പിക കഥയല്ല, ഓര്‍മക്കുറിപ്പുമല്ല. അകാലത്തില്‍ പൊലിഞ്ഞുപോയ എന്റെ സുഹൃത്ത്‌ വിഷ്ണുവിന്റെ ആത്മാവിനു മുന്‍പില്‍ ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

32 comments:

 1. aa rose pushpam anayaathirunnenkilll

  ReplyDelete
 2. വായിച്ചു.

  എന്തു പറയും?

  ReplyDelete

 3. പച്ചക്കണ്ണല്ലേ പൂച്ചക്കണ്ണു. നീല കണ്ണുള്ള കുട്ടി എന്ത് ഭംഗിയുള്ളവൻ ആയിരിക്കും...?
  എന്നാലും ഒടുവിൽ വല്ലാതെ മനസ്സ് നൊന്തു

  ReplyDelete
 4. Touching story. Nice one.

  ReplyDelete
 5. ഒന്നും പറയാനില്ല................ഹൃദയസ്പർശിയായ കഥ...

  ReplyDelete
 6. വിഷമിപ്പിക്കുന്ന കുറിപ്പ് . അകാലത്തിൽ നമ്മേവിട്ടുപോയ കൂട്ടുകാർ എന്നും മനസ്സിൽ വിങ്ങലായി ഉണ്ടാവും ല്ലേ ....

  ReplyDelete
  Replies
  1. vedanayode maathrame namukkavare orkaanakooo

   Delete
 7. അങ്ങനെ എത്രയോ പേര്‍. നമ്മോട് അടുത്തവര്‍ നമുക്ക് പ്രിയപ്പെട്ടവര്‍.

  ReplyDelete
 8. swargaraamathilekku kondu pokaan bhoomiyil ninnum kadam chodicha oru panineerpoovu....! touching...

  ReplyDelete
 9. വല്ലാത്ത സങ്കടം ആയി പോയി
  മനസ്സിൽ നിന്ന് വന്നത് കൊണ്ട് കണ്ണീരിന്റെ നനവുണ്ട്
  എന്നാലും ഒരു പനിനീര്പൂവിന്റെ വശ്യത
  ഇന്ന് വിരിയുന്ന ഓരോ പനിനീര്പൂവിലും ആ വിനു ഉണ്ടെന്നു പറയുമ്പോലെ

  വിഷ്ണുവിന് ആദരാഞ്ജലി

  മറക്കാത്ത ഓര്മക്ക് ആശംസകൾ

  ReplyDelete
 10. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. പനിനീര്‍പ്പൂക്കള്‍ എപ്പോളും അങ്ങനെയാണ്. ഈ ഭൂമിയില്‍ ഉള്ളിടത്തോളം അവ മറ്റുള്ളവരെ ആകര്‍ഷിച്ചു കൊണ്ടിരിക്കും. വിഷ്ണുവും അത്തരം ഒരു പനിനീര്‍പ്പൂവ് ആയിരുന്നു. ഒരിക്കലും വാടാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച പനിനീര്‍ പൂവ്

  ReplyDelete
 11. നമ്മള്‍ പോലും അറിയാതെ ഹൃദയത്തില്‍ നിറയുന്ന പ്രണയം.അത് തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വളരെ.......

  ആര്‍ദ്രമായ കുറിപ്പ്

  ആശംസകള്‍.

  ReplyDelete
 12. വിനുവിന്‍റെ കഥ, ചെറിയ ഒരു നൊമ്പരം തന്നു. സൌഹൃതത്തിന്‍റെ റോസാപുഷ്പങ്ങള്‍ അങ്ങനെയാണ്, ചിലപ്പോള്‍, അവയ്ക്ക് നൊമ്പരങ്ങളുടെ കഥകളും പറയാനുണ്ടാകും.

  ആശംസകള്‍..

  ReplyDelete
 13. വായിച്ചു ...

  ആശംസകള്‍

  ReplyDelete
 14. ഹൃദയസ്പര്‍ശിയായി......
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും...

   Delete
 15. എത്ര കണ്ണുനീര്‍ പോഴിച്ചാലും തീരുകയില്ല ചില വേദനകള്‍
  അവ മനസ്സില്‍ കിടന്നു നീരികൊണ്ടിരിക്കും
  എനിക്കുമുണ്ടായിരുന്നു അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു സുഹൃത്ത്

  ReplyDelete
 16. ഹൃദയ സ്പര്‍ശി ആയ കഥ,
  എന്നെ വിട്ടു പോയ എന്റെ കൂടുകാരന്‍ അമല്‍ നെ ഞാന്‍ ഓര്‍ക്കുന്നു
  അതെ വാടാത്ത ഒരു പനിനീര്‍ പൂവ് തന്നെ ആണ് അവനും

  ReplyDelete
 17. നല്ല കഥ..
  ഒരു നാലുവയസ്സുകാരിയുടെ മനസ്സ് പറയുന്നപോലെതന്നെ എഴുതി.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും

   Delete
 18. നല്ല കഥ, പക്ഷെ കുറച്ചു കൂടി ഒതുക്കാമായിരുന്നു എന്ന് തോന്നി :). ആശംസകള്‍

  ReplyDelete
  Replies
  1. കഥയെക്കാള്‍ ഇത് ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്. അത് കൊണ്ടാണ് കുറച്ചു നീളക്കൂടുതല്‍..,.. ഇനി ശ്രദ്ധിക്കാം സുഹൃത്തേ.... നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 19. "അവനോടു യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരിക്കലും ഉത്തരം കിട്ടാനാകാത്ത ഒരു ചോദ്യം മാത്രം അവശേഷിച്ചു.
  ആര്‍ക്ക് വേണ്ടിയായിരിക്കും ആ പൂവ് അവന്‍ എന്നോട് ചോദിച്ചിട്ടുണ്ടാവുക"
  ഹൃദയ സ്പര്‍ശി ആയ കഥ.
  ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും

   Delete
 20. nice blog my advice is put a place to change language. http://advertisementtz.blogspot.com

  ReplyDelete
 21. ഹൃദയസ്പർശിയായി എഴുതിയിരിയ്ക്കുന്നു. ഇത്തരം ഓർമ്മകൾ ഒരിയ്ക്കലും മറവിയിൽ മറയില്ല.
  ആശംസകൾ.....

  ReplyDelete
 22. നല്ലൊരു ഓർമ്മക്കുറിപ്പ്‌.

  ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....