Tuesday, July 2, 2013

തിയേറ്ററിലേക്ക് ഒരു യാത്ര................

2000 ഡിസംബര്‍ മാസം.
എനിക്ക് അന്ന് പ്രായം ഏകദേശം 10 വയസ്സ്.  
വലിയ സന്തോഷത്തിലായിരുന്നു ഞാന്‍..,. 
കാരണമെന്തെന്നോ?

ഞാന്‍ ഒരു യാത്ര പോവുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാന്‍ എവിടെ എങ്കിലും ടൂര്‍ പോവുകയാണെന്ന്. 
ക്രിസ്മസ് അല്ലെ?
സ്കൂള്‍ അവധി ആണ്,. 
സംശയം ന്യായം.
പക്ഷെ......
എന്റെ യാത്ര ഒരു തിയേറ്ററിലേക്കാണ്.
മനസിലായില്ലേ? 
ഞാന്‍ ഒരു സിനിമ തിയേറ്ററില്‍ പോകുകയാണ്..
ഇതില്‍ എന്താണിത്ര പറയാന്‍ എന്നാവും?/
ഞാന്‍ ആദ്യമായാണ് സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നത്.!
അത് വരെയും സിനിമ തിയേറ്ററിനെ പറ്റി കേട്ടറിവുകള്‍ മാത്രമേ ഉള്ളൂ... പലരില്‍ നിന്നായി അറിഞ്ഞ കുറേ കാര്യങ്ങള്‍. ...,..
എല്ലാം കൂടി ചേര്‍ത്തു വച്ചു അവ്യക്തമായ ഒരു രൂപം.
എന്റെ മനസ്സില്‍ അതായിരുന്നു സിനിമ തിയേറ്റര്‍,..
---------------------------------------------
സിനിമയ്ക്ക്‌ പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്യ കാര്യമായിരുന്നു അന്ന്.
കാരണം.....
എന്റെ ക്ലാസ്സിലെ കുട്ടികളില്‍ ഞാന്‍ മാത്രമേ സിനിമ തിയേറ്ററില്‍ പോകാതെയുള്ളൂ.
സിനിമ സംബന്ധിയായ ഒരു ചര്‍ച്ചയ്ക്കിടയില്‍ ഒരിക്കല്‍ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍  ഞങ്ങളോട് ചോദിച്ചു?
"സിനിമ തിയേറ്ററില്‍ പോകാത്തവര്‍ ആരോക്കെയുണ്ട്?"
എന്നോടൊപ്പം എന്റെ കൂട്ടുകാരുടെയും കൈകള്‍ ഉയരും എന്ന് ഞാന്‍ കരുതി. പക്ഷെ ആരും ഉണ്ടായിരുന്നില്ല.
അന്ന് തൊട്ടു എന്റെ മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം.
എങ്ങനെ എങ്കിലും തിയേറ്ററില്‍ സിനിമ കാണാന്‍ പോകണം.
ആരോട് പറയും?.
അച്ഛന്‍ വിദേശത്താണ്.
അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല.
ഒറ്റയ്ക്ക് അമ്മ എന്നേം കൊണ്ട് സിനിമ തിയേറ്ററില്‍ പോകില്ല എന്ന് ഉറപ്പാണ്.  എന്റെ മോഹം ഞാന്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടി.
എങ്കിലും ഉള്ളിന്റെയുള്ളില്‍ അതൊരു അതിമോഹമായി വളര്‍ന്നു കൊണ്ടിരുന്നു..
--------------------------------------------
അങ്ങനെ ഒരു ദിവസം, ഞാന്‍ തുടക്കത്തില്‍  പറഞ്ഞില്ലേ......... ആ ദിവസം വന്നെത്തി.
ക്രിസ്മസ് അവധി പ്രമാണിച്ച് മാമന്റെ വീട്ടില്‍ ആയിരുന്നു ഞങ്ങള്‍. അന്ന്. വൈകുന്നേരം മാമന്‍ ഞങ്ങളോട് പറഞ്ഞു.
നമുക്ക് സിനിമയ്ക്ക്‌ പോവാം.....
എത്രയോ നാള്‍ ആയുള്ള മോഹമാണ് പൂവണിയാന്‍ പോകുന്നത്.
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
എന്റെ സ്വപ്നങ്ങളില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള, ചേച്ചിയുടെയും കൂട്ടുകാരുടെയും വാക്കുകളില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ള  സിനിമ തിയേറ്റര്‍..,.. അവിടെക്കാണ് ഞാന്‍ പോകുന്നത്.
ചേച്ചി പറഞ്ഞു ഒരു ഏകദേശ രൂപം മനസ്സിലുണ്ട്.
മുന്‍[പില്‍ വലിയ ഒരു TV ഉണ്ടാവും.
അതിലൂടെയാണ് നമ്മള്‍ കാണുക.
നിര നിരയായി കസേരകള്‍. ഇട്ടിട്ടുണ്ട്.
സൂക്ഷിച്ചു ഇരിക്കണം.
അല്ലെങ്കില്‍ കസേരയില്‍ നിന്നും വീണു പോകും.
ഇതൊക്കെയാണ് തിയേറ്ററിലേക്ക് പോകുമ്പോള്‍ ആകെ മനസ്സില്‍ ഉള്ളത്.,.
-----------------------------------------------
അങ്ങനെ ഞങ്ങള്‍ തിയേറ്ററില്‍ എത്തി.
കാണാന്‍ പോകുന്നത് മോഹന്‍ലാലിന്‍റെ പടം ആണെന്ന് മാമന്‍ പറഞ്ഞു.
ദൂരെ നിന്നേ കണ്ടു.
മോഹന്‍ലാലിന്‍റെ ഫോട്ടോ പതിച്ച വലിയ ബോര്‍ഡുകള്‍.,.. പോസ്റ്ററുകള്‍......,.....  അതിനു താഴെ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു-ദേവദൂതന്‍.//.,.
അപ്പോള്‍ അതാണ്‌ സിനിമയുടെ പേര്.
ദേവ ദൂതന്‍.,.
കൊള്ളാം.
ഒരു ഗമയൊക്കെ ഉണ്ട്.
തിരിച്ചു സ്കൂളില്‍ ചെല്ലുമ്പോള്‍ കുട്ടികളോട് പറയാനായി ആ പേര് പല ആവര്‍ത്തി മനസ്സില്‍ പറഞ്ഞു.
മറന്നു പോകരുതല്ലോ..
--------------------------------------------------
ഗേറ്റില്‍ തിയേറ്ററിന്‍റെപേര് കണ്ടു. സ്വാമിജി.
ഞങ്ങള്‍ ഗേറ്റും കടന്നു തിയേറ്ററിനകത്തെക്ക് പ്രവേശിച്ചു.
ടിക്കറ്റ്‌ കൌണ്ടറിന് മുന്‍പില്‍ നല്ല തിരക്ക്...
മാമന്‍ അമ്മയെ ടിക്കറ്റ്‌ എടുക്കാന്‍ ഏല്പിച്ചു.
എന്താണ് മാമന്  പോയി ടിക്കറ്റ്‌എടുത്താല്‍?
അമ്മയെ എല്പിച്ചതെന്തിനാണ്.
എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
അമ്മ ടിക്കെറ്റും കൊണ്ട് വന്നു.
മഞ്ഞ നിറത്തിലുള്ളതായിരുന്നു ആ ടിക്കറ്റ്‌..,.
തിരിച്ചു പോകുമ്പോള്‍ അവ കൈക്കലാക്കണം.
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
അങ്ങനെ തിയേറ്ററിലേക്ക്....
-----------------------------------------
ആളുകള്‍ തിക്കി തിരക്കി മുന്നിലൂടെ പോവുകയാണ്.
അവര്‍ക്കിടയിലൂടെ ഞങ്ങളും.
വാതിലില്‍ ഒരു കാവല്‍ക്കാരന്‍...,..
അയാള്‍ ഓരോ ടിക്കെറ്റും കയ്യില്‍ വാങ്ങി പരിശോധിക്കുന്നു.
ഞങ്ങള്‍ടെ ടിക്കെറ്റിന് ബാല്‍ക്കണി എന്നാണത്രെ പേര്.
മാമന്‍ അമ്മയോട് പറയുന്ന കേട്ടു ബാല്‍ക്കണി ടിക്കറ്റ്‌ എടുക്കണേ എന്ന് .
ആ ടിക്കറ്റ്‌ എടുത്തവര്‍ പുറകില്‍ ആണ് ഇരിക്കുക.
അല്ലാത്തവര്‍ മുന്നിലും.
ഇതെന്തൊരു ഏര്‍പ്പാടാണ്.
ഒത്തിരി പൈസ കൊടുക്കുന്നവര്‍ പിന്‍ സീറ്റിലും കുറച്ചു പൈസ കൊടുക്കുന്നവര്‍ മുന്‍ സീറ്റിലും.
എനിക്ക് മുന്‍ സീറ്റില്‍ ഇരിക്കാനായിരുന്നു ആഗ്രഹം.
പിന്നില്‍ ഇരുന്നാല്‍ എങ്ങനെ കൃത്യമായി കാണാനാകും.?
മുന്നില്‍ ഇരിക്കുന്നവര്‍ മറഞ്ഞിരിക്കില്ലേ?..
ഉത്സവ പറമ്പുകളില്‍ നാടകം കാണാന്‍ ഞാന്‍ പോകാറുണ്ട്.
അപ്പോളൊക്കെ മുന്നില്‍ ഇരിക്കാനെ നോക്കൂ.
പിന്നില്‍ ഇരുന്നാല്‍ കാണാന്‍ പറ്റുക മുന്നിലിരിക്കുന്നവന്റെ തല മാത്രമായിരിക്കും.
പിറകിലെ ടിക്കറ്റ്‌ എടുത്തതില്‍ എനിക്ക് നല്ല ദേഷ്യം തോന്നി.
ഇനി മറ്റുള്ളവരുടെ തലയും കണ്ടു മടങ്ങേണ്ടി വരുമോ?
എന്തായാലും അകത്തു കയറുമ്പോള്‍ അറിയാം.
----------------------------------------
ഞങ്ങള്‍ വാതില്‍ക്കലെത്തി.
കാവല്‍ക്കാരന്‍ ടിക്കറ്റ്‌ വാങ്ങി.
സീറ്റ്‌ ചൂണ്ടി കാണിച്ചു.
പിന്നെ..
നിഷ്കരുണം ആ ടിക്കെറ്റിനെ രണ്ടായി കീറി.
ദുഷ്ടന്‍.,.
ഈ കീറിയ ടിക്കറ്റാണോ ഞാന്‍ കൂട്ടുകരെ കൊണ്ട് കാണിക്കുക.
അവര്‍ എന്ത് കരുതും.
കീറിയ ടിക്കറ്റ്‌ കാണിച്ചാല്‍ അവര്‍ വിചാരിക്കും ഞാന്‍ വഴിയില്‍ നിന്നോ മറ്റോ പെറുക്കിയെടുത്തതാണെന്ന്..
അയാളുടെ തലക്കിട്ടു കൊടുക്കുകയാണ് വേണ്ടത്.
ആരേലും ഇങ്ങനെ ചെയ്യുമോ?
-----------------------------------------
അങ്ങനെ ഞാന്‍ ആ വാതിലും കടന്നു അപ്പുറത്തേക്ക്.
ഉള്ളില്‍ അരണ്ട വെളിച്ചം മാത്രം.
നിര നിരയായി കസേരകള്‍..,..
ചിലത് ഒഴിഞ്ഞു കിടക്കുന്നു.
മറ്റുള്ളവയില്‍ അപരിചിതമായ മുഖങ്ങള്‍.,.
ഓരോ വരി കസേരയും തൊട്ടു മുന്പുള്ളവയെക്കാള്‍ അല്പം ഉയരത്തിലാണ്.
അപ്പോള്‍ അതാണ്‌ കാര്യം.
പുറകില്‍ ഇരുന്നാലും എല്ലാം കാണാം.
ഭാഗ്യം.
------------------------------------------
മാമന്‍ ഞങ്ങളുടെ സീറ്റ്‌ കണ്ടു പിടിച്ചു.
ചുവരിനരികിലുള്ള കസേരയാണ് എനിക്ക് കിട്ടിയത്.
കസേര ഞാന്‍ ഒന്ന് കുലുക്കി നോക്കി.
ചേച്ചി പറഞ്ഞിട്ടുണ്ട് സൂക്ഷിച്ച് ഇരിക്കണം എന്ന്.
എന്റെ കസേര കുലുക്കം ഒന്നും ഇല്ല.
നല്ല സ്ട്രോങ്ങ്‌ ആണ്.
ഞാന്‍ ശ്രദ്ധയോടെ കസേരയില്‍ ഇരുന്നു.
കുഴപ്പം ഒന്നും ഇല്ല.
ആദ്യമായി സിനിമ കാണുകയല്ലേ?
ചാരിയിരുന്നു കാണാം.
ഞാന്‍ പതിയെ കസേരയിലേക്ക് ചാഞ്ഞു
പ്ധും.
എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല.
അമ്മാ ഞാന്‍ വീണേ എന്ന് ഒരു നില വിളി മാത്രമേ ഓര്‍മ ഉള്ളൂ.
ഞാന്‍ ഏതോ കുഴിയില്‍ വീണു എന്നാണു തോന്നിയത്.
കസേരയുടെ എവിടൊക്കെയോ ഇളകി കിടക്കുകയാണ്.
അരികെ അമ്മയുടെ ചിരി കേട്ടു.
എല്ലാ കസേരകളും അങ്ങനെ തന്നെയാണെന്ന് അപ്പോളാണ് ശ്രദ്ധിച്ചത്.
ചാരിയിരുന്നു സിനിമ കാണേണ്ടവര്‍ക്ക് വേണ്ടിയുള്ള സംവിധാനമാണ് പോലും.
അമ്മ വിശദീകരിച്ചു തന്നു
എന്തായാലും ഇനി ചാരി ഇരിക്കില്ല.
നേരെ ഇരുന്നു കണ്ടാല്‍ മതി.
ഞാന്‍ ഉറപ്പിച്ചു.
---------------------------------------
അവിടവിടെ അടക്കിപിടിച്ച സംസാരങ്ങള്‍.,..
ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
തുടങ്ങേണ്ട സമയം ആയില്ലേ?.
എന്റെ ക്ഷമ നശിച്ചു തുടങ്ങി.
അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ തിയേറ്റര്‍ മുഴുവനും ഒന്നോടിച്ചു നോക്കി. ഭിത്തികള്‍ വല്ലാതെ പരുക്കനാണ്.
എത്ര വല്യ തിയേറ്റര്‍ ആണെന്ന് പറഞ്ഞിട്ടെന്താ...
ഭിത്തി ഒന്ന് തേച്ചു മിനുക്കി ഇടാന്‍ പോലും മിനക്കെട്ടില്ല.
പിശുക്കന്മാര്‍.,.
സിനിമ ഇപ്പോള്‍ തുടങ്ങും.
അമ്മ പറഞ്ഞു.
അപ്പോള്‍ ആണ് ഞാന്‍ മുന്‍പിലെ സ്ക്രീന്‍ ശ്രദ്ധിച്ചത്.
TV ഇല്ലാതെ എങ്ങനെ സിനിമ കാണിക്കും.
മുന്‍പില്‍ ഒരു വെളുത്ത കര്‍ട്ടന്‍ പോലെ എന്തോ ഒന്ന് മാത്രമാണുള്ളത്. ചിലപ്പോള്‍ അതിന്റെ പിറകിലായിരിക്കും TV.
സിനിമ തുടങ്ങുമ്പോള്‍ കര്‍ട്ടന്‍ പോങ്ങുമായിരിക്കും.
---------------------------------------
വെളിച്ചം അണഞ്ഞു.
ഇനി നിമിഷങ്ങള്‍ക്കകം കര്‍ട്ടന്‍ പൊങ്ങും.
ഇമ വെട്ടാതെ സ്ക്രീനിലേക്ക് തന്നെ ഞാന്‍ നോട്ടം ഉറപ്പിച്ചു.
അതാ സ്ക്രീനില്‍ ചിത്രങ്ങള്‍ തെളിയുന്നു.
ആകാംഷയും അതിലേറെ അദ്ഭുതവും തോന്നി.
ആ സ്ക്രീനില്‍ തന്നെയാണ് സിനിമ കാണുന്നത്.
പക്ഷെ എങ്ങനെ?.
ഞാന്‍ ഏതോ ജാല വിദ്യക്കാരന്റെ മുന്പിലാനെന്നും അയാള്‍ എന്റെ മുന്‍പില്‍ മാജിക്‌ കാണിക്കയാനെന്നും എനിക്ക് തോന്നി.
പല തരം വര്‍ണങ്ങള്‍.,.
അവ ചേര്‍ന്ന് ഓരോ രൂപങ്ങള്‍ തെളിഞ്ഞു വരുന്നു. എവിടെ നിന്നൊക്കെയോ മുഴങ്ങുന്ന ശബ്ദങ്ങള്‍.,.
---------------------------------------
സ്ക്രീനില്‍ മോഹന്‍ലാലില്‍ന്റെ രൂപം കണ്ടപ്പോള്‍ തിയേറ്ററില്‍ വല്ലാത്ത ഒരു ആരവം ഉയര്‍ന്നു.
എല്ലാവരുടെയും ഒപ്പം ഞാനും കയ്യടിച്ചു.
ചിലപ്പോഴൊക്കെ പുറകില്‍ ശബ്ദങ്ങള്‍ കേട്ട് അറിയാതെ തിരിഞ്ഞു നോക്കി. അതൊക്കെ സിനിമയിലെ ശബ്ദങ്ങള്‍ എന്ന് തിരിച്ചറിഞ്ഞു ചമ്മലോടെ വീണ്ടും സ്ക്രീനിലേക്ക്.
പേടിപ്പെടുത്തുന്ന പല രംഗങ്ങളും ഉണ്ടായിരുന്നു അതില്‍.,.
ഓരോ തവണ അത്തരം രംഗങ്ങള്‍ വരുമ്പോഴും ഞാന്‍ അറിയാതെ പിന്നിലേക്ക്‌ ചായും.
കുഴിയില്‍ വീണു പോകുമോ എന്നാ ഭയത്തില്‍ പിന്നെ മുന്നിലേക്കും. എല്ലാവരും പരിസരം മറന്നു ബഹളം വയ്ക്കുകയാണ്. പൊട്ടിച്ചിരികള്‍.,. കൂക്കു വിളികള്‍.,. മറ്റെല്ലാം മറന്നു എല്ലാവരും ആഘോഷിക്കുകയാണ്. ആ കെട്ടിടം മറ്റൊരു ലോകമാണ്.
എല്ലാവരും അവരവരെ തന്നെ മറന്നു പോകുന്ന ലോകം.
--------------------------------------
ഇന്റെര്‍വല്‍ ആയപ്പോള്‍ മാമന്‍ പുറത്തേക്കു പോയി.
കഴിക്കാന്‍ കുറേ സാധനങ്ങളും വാങ്ങി വന്നു.
മറ്റുള്ളവരും എന്തൊക്കെയോ വാങ്ങി കൊണ്ട് വരികയും പങ്കു വയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
മറ്റൊരിടത്തും ഇല്ലാത്ത ഒരു ഒത്തൊരുമ
അത് തിയേറ്ററില്‍ ആകമാനം കാണാം.
---------------------------------------
ഇടവേളയ്ക്കു ശേഷമുള്ള ചില രംഗങ്ങള്‍ പേടിപ്പെടുത്തുന്നവയായിരുന്നു.
ഭയത്തോടെയാണ് പിന്നെ ഞാന്‍ സിനിമ കണ്ടു തീര്‍ത്തത്.
അഗ്നി ജ്വാലകള്‍ എന്റെ നേര്‍ക്ക്‌ ചീറിയടുക്കുന്നതായും നായ കുറച്ചു കൊണ്ട് എന്റെ മുന്നിലേക്ക്‌ വരുന്നാതായും ഒക്കെ എനിക്ക് തോന്നി.
ആ രണ്ടര മണിക്കൂര്‍ മറ്റെല്ലാം മറന്നു ഞാന്‍ സിനിമ കണ്ടു.
----------------------------------------
സിനിമ അവസാനിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.
തിയേറ്ററില്‍ ഇരുന്നു മതിവന്നിട്ടുണ്ടായിരുന്നില്ല.
പക്ഷെ പോയല്ലേ പറ്റൂ.
അങ്ങനെ ഒത്തിരി സങ്കടത്തോടെയും ഇത്തിരി സന്തോഷത്തോടെയും ഞാന്‍ ആ തിയേറ്ററിനോട് യാത്ര പറഞ്ഞു.
---------------------------------------
ദിവസങ്ങള്‍ക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു ഞാന്‍ എന്റെ സിനിമാ വിശേഷങ്ങള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
സിനിമയേക്കാള്‍ സിനിമാ തിയേറ്റര്‍ ആണ് എന്റെ വാക്കുകളില്‍ കൂടുതലും കഥാപാത്രമായത്.
അത്രയ്ക്കും മനസ്സില്‍ വല്ലാതെ പതിഞ്ഞു ആ തിയേറ്റര്‍ യാത്ര.
----------------------------------------.
ആ തിയേറ്റര്‍ യാത്രക്ക് ശേഷം പിന്നീട് വിവാഹം കഴിയും വരെ 'CID മൂസ', 'കാഴ്ച', 'രസതന്ത്രം', 'കഥ പറയുമ്പോള്‍', 'മല്ലു സിംഗ്' എന്നീ സിനിമകള്‍ കൂടി കണ്ടു.
വിരലിലെണ്ണാവുന്ന അത്രയും കുറച്ചു എണ്ണം സിനിമകള്‍..,.
ഓരോ തവണയും തിയേറ്ററില്‍ എത്തുമ്പോള്‍ മനസ്സ് അറിയാതെ ആ അഞ്ചാം ക്ലാസ്സുകാരിയിലേക്ക് പോകും.
അന്ന് കണ്ട അതേ ആവേശത്തോടെ സിനിമ കാണും.
തിയേറ്ററിലെ കസേരകളും പരുക്കന്‍ ചുവരുകളും കാണുമ്പോള്‍ ആ പഴയ കൊച്ചു പെണ്‍ കുട്ടിയിലെ നിഷ്കളങ്കതയോര്‍ത്തു പുഞ്ചിരിക്കും.
---------------------------------------
വിവാഹ ശേഷം 'അയാളും ഞാനും തമ്മില്‍' മുതല്‍ 'സെല്ലുലോയിഡ്' വരെ ഒരു പിടി ചിത്രങ്ങള്‍.,
എല്ലാം ഉമേഷേട്ടനോടൊപ്പം ആണ് തിയേറ്ററില്‍ പോയി കണ്ടത്.
ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കുറേ നിമിഷങ്ങള്‍.,  രസകരമായ കുറേ സംഭവങ്ങള്‍.,... (അതിനെപ്പറ്റി മറ്റൊരവസരത്തില്‍ എഴുതാം). കുട്ടിത്തം വിട്ടു മാറേണ്ട സമയം കഴിഞ്ഞു എന്നറിയാമെങ്കിലും തിയേറ്ററുകളില്‍ പലപ്പോഴും ഞാന്‍ ആ പഴയ അഞ്ചാം ക്ലാസ്സുകാരിയാകും.
സൂപ്പര്‍ താരങ്ങളെ കയ്യടിച്ചും കൂക്കുവിളിച്ചും വരവേല്‍ക്കും.
തിയേറ്റര്‍ വിട്ടിറങ്ങുംമ്പോഴും മനസ്സില്‍ അന്നത്തെ ആദ്യ യാത്രയുടെ ഓര്‍മ്മകള്‍ ബാക്കിയുണ്ടാകും.
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍..,.

47 comments:

 1. ഇത് പോലൊരു സിനിമ അനുഭവം എനിക്കും പറയാനുണ്ട്....മലയാളത്തിലെ ആദ്യ 3d ചിത്രം മൈ ഡിയർ കുട്ടിചാത്തൻ... 1986 ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ഞാൻ കൈക്കുഞ്ഞായിരുന്നു... പിന്നീട് 1998 ൽ ചിത്രം രണ്ടാമത് എത്തിയപ്പോൾ ഞാൻ അഭിമാനത്തോടെ കൂട്ടുകാരോട് പറഞ്ഞു..." ഇത് ഞാൻ മുൻപ് കണ്ടിരുന്നു എന്ന്.."... നല്ല അനുഭവം... ഒരൊർമപ്പെടുത്തലിനു നന്ദി....

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 2. ഹ. ഹ. നല്ല രസകരമായി അവതരിപ്പിച്ചു. ആ കസേരയുടെ കാര്യവും ടിക്കറ്റ് കീറിയതും ഓർത്ത് ചിരിക്കാതിരിക്കാൻ കഴിയില്ല. വരട്ടെ ബാക്കി അനുഭവങ്ങൾ കൂടി :) ആശംസകൾ

  ReplyDelete
  Replies
  1. തീര്‍ച്ചയായും. വരും ദിവസങ്ങളില്‍ അത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.
   നന്ദി വായനയ്ക്കും അഭിപ്രായത്തിനും

   Delete
 3. ഇതെവിടെയാണ് ഈ സ്വാമിജി തിയറ്റര്‍?
  ഇപ്പോഴുമുണ്ടോ അത്?

  സിനിമാസംഭവവിവരണം നല്ല രസമായി കേട്ടോ!

  ReplyDelete
  Replies
  1. ചിറയിന്‍കീഴ്‌.,. തിരുവനന്തപുരം.
   നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 4. valare ozhukkullathum kalpanikavumaya ezhuthu...............nalla vayanasukam tharunnudu....aasamsakal.....................

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും

   Delete
 5. എന്തോരു ഓർമ്മശക്തി (കരിങ്കണ്ണ്‍!!!!!)
  ഇടയ്ക്കിടയ്ക്ക് നല്ല രസകരമായി കഥ പറഞ്ഞു... കസേര...., ടിക്കറ്റ്‌ കീറിയത്... അങ്ങനെ. ഇനിയും ഉമേഷുമായി ഒരുപാട് സിനിമകൾ കാണുമാറാകട്ടെ ;)

  ReplyDelete
  Replies
  1. തീര്‍ച്ചയായും.
   നന്ദി. വായനയ്ക്കും അഭിപ്ര്രയത്തിനും പിന്നെ ആശംസകള്‍ക്കും.

   Delete
 6. Replies
  1. ആഹാ. നീയോ? ബ്ലോഗ്‌ വായനയ്ക്ക് നന്ദി ഉണ്ട് കേട്ടോ..

   Delete
 7. സിനിമ കാഴ്ചകൾ നന്നായിരിക്കുന്നു ..ആശംസകൾ ..:)

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും...

   Delete
 8. സമ്മതിച്ചു തന്നിരിക്കുന്നു, ആ ഓർമയിൽ എന്തൊക്കെ പറക്കി കൂട്ടി വച്ചിരിക്കുന്നു, ആദ്യ സമ്മാനം സാമ്പാർ വീണ അടിപൊളി ഡ്രസ്സ്‌ ഡാ ഇപ്പൊ ഒരു ടാല്കീസ് അനുഭവവും സമ്മതിച്ചിരിക്കുന്നു കഥാകൃത്തിനെ
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ..
   ഇനിയും എഴുതാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ആണ് എന്റെ എഴുത്തിനുള്ള പ്രചോദനം.

   Delete
 9. ടിവിയില്‍ സിനിമ കാണുന്നതുവരെ വലിയ സംഭവം ആയിരുന്നു ഒരു കാലത്ത്.ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും എന്നിരുന്നാലും ഓരോ റിലീസ് ഡേയ്ക്കും തിയറ്റരറിനു മുന്‍പില്‍ പോകുന്നത് ഓര്‍മ്മിപ്പിച്ചു ഈ എഴുത്ത്. ദേവദൂതനെ പറ്റിയും എന്തെകിലും പറയാമായിരുന്നു.തിയറ്ററില്‍പ്പോയി ആദ്യമായി കണ്ട സിനിമയല്ലേ.

  ReplyDelete
  Replies
  1. സിനിമയെ പറ്റി മനപൂര്‍വം പരാമര്‍ശിക്കാതിരുന്നതാണ്. അത് ആസ്വാദനത്തെ ബാധിക്കുമോ എന്നൊരു സംശയം. അതിനെ പറ്റി പിന്നീടൊരു അവസരത്തില്‍ എഴുതാം.

   Delete
 10. ഒരു കുട്ടിയുടെ ആകാംക്ഷകളും വ്യാകുലതകളും നന്നായി എഴുതി

  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും

   Delete
 11. രസകരമായെഴുതി. ഞാന്‍ സ്വാമിജിയില്‍ നിന്നും ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. ചിറയിന്‍ കീഴുള്ളതില്‍ നല്ല തിയേറ്റര്‍ അതായിരുന്നു. ഖദീജ എന്നൊരു തിയേറ്റര്‍ ശാര്‍ക്കരക്ഷേത്രത്തിനടുത്തുണ്ടായിരുന്നു. അതു പൂട്ടിയെന്നാണു തോന്നുന്നത്. മറ്റൊരു തിയേറ്റര്‍ ബസ്റ്റാന്‍ഡ് കഴിഞ്ഞുണ്ടായിരുന്നു. പേരു മറന്നുപോയി. അതും പൂട്ടിക്കെട്ടിയെന്നു തോന്നുന്നു. സ്വാമിജി തിയേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‍ തോന്നുന്നു..

  ReplyDelete
  Replies
  1. മാമന്‍റെ വീട് അവിടെയാണ്. അങ്ങനെയാണ് എനിക്ക് ആ തീയേറ്ററും ആയുള്ള പരിചയം. ഇപ്പോളും അത് പ്രവര്‍ത്തിക്കുന്നുണ്ട്.

   നന്ദി സുഹൃത്തേ...
   വായനയ്ക്കും അഭിപ്രായത്തിനും

   Delete
 12. ഈ കമന്റ് അപ്രൂവല്‍ എന്ന പരിപാടി ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ കുത്തിപ്പിടിച്ച് ടൈപ്പ് ചെയ്ത് കമന്റ് ഇടില്ലായിരുന്നു...

  ReplyDelete
  Replies
  1. അപ്പ്‌റൂവ് ചെയ്തല്ലോ

   Delete
 13. മനസിലൂടെ യാത്ര ചെയ്യുന്നതുപോലുള്ള ലളിതമായ വരികള്‍ . കൊള്ളാം

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ.. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 14. ബാലമനസ്സിന്‍റെ നിഷ്കളങ്കതയോടെ രസകരമായി ലളിതസുന്ദരമായ ശൈലിയില്‍
  അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.തുടര്‍ന്നും എഴുതുക.
  എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും എഴുതാം.

   Delete
 15. ഒളിമങ്ങാത്ത ഓര്‍മ്മകള്‍ ...

  നന്നായി പറഞ്ഞു ...

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും

   Delete
 16. നല്ല ഒരു ഓര്‍മ്മ കുറിപ്പ്..........ഈ കുറിപ്പിലെ ഒരാളാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.........തുടരുക.....

  ReplyDelete
  Replies
  1. ആ ഒരാളിന്‍റെ സിനിമാ വിശേഷങ്ങളുമായി ഒരു പുതിയ കുറിപ്പ് ഉടന്‍ വരും. സൂക്ഷിച്ചോ....

   Delete
 17. This comment has been removed by a blog administrator.

  ReplyDelete
 18. സിനിമാകഥ ഇഷ്ടമായി. സരസമായി അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 19. സിനിമാ കഥ കൊള്ളാം.
  കാസര്‍ഗോഡ്‌-മാലോത്ത്‌ പാര്‍വതി തിയറ്റര്‍ ആയിരുന്നു എന്‍റെ പ്രിയപ്പെട്ട സിനിമാ ശാല.. ഇന്ന് അതൊക്കെ അവിടെയുണ്ടോ ആവോ..

  ReplyDelete
  Replies
  1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും

   Delete
 20. അച്ചു...സത്യം പറഞ്ഞാല്‍ വായിച്ചു മുന്നോട്ട് പോകാന്‍ ഒരു രസം തോന്നുന്നില്ല.എന്തോ ഒരു മടുപ്പ്....ചിലപ്പോള്‍ കുഴപ്പം എന്‍റെതാകാം.

  ReplyDelete
  Replies
  1. ആദ്യമായിട്ടാണ് ഈ പോസ്റ്റിനു ഒരു വിമര്‍ശനം കിട്ടുന്നത്. അത് അതിന്റെതായ രീതിയില്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും എവിടെയാണ് പിഴവ് പറ്റിയതെന്നു ചൂണ്ടി കാണിച്ചിരുന്നേല്‍ ഇനിയുള്ള രചനകളില്‍ കൂടുതല്‍ ശ്രദ്ധിക്കാമായിരുന്നു..

   നന്ദി സുഹൃത്തേ... വായനയ്ക്കും അഭിപ്രായത്തിനും

   Delete
  2. അച്ചു...ഇഷ്ട്ടക്കേട്‌ അറിയിച്ചത് ഒരാള്‍ മാത്രമായത് കൊണ്ട് അവഗണിച്ചേക്കുക.ഞാന്‍ ഒരു സാധാരണ വായനക്കാരന്‍ മാത്രമാണ്.സൂക്ഷ്മമായി വിശകലനം ചെയ്തു തെറ്റും പരിഹാരവും ചൂണ്ടിക്കാണിക്കാന്‍ മാത്രമുള്ള സാഹിത്യ പരിജ്ഞാനം എനിക്കില്ല,എനിക്ക് കിട്ടിയ വായനാനുഭവം സത്യസന്ധമായി പറഞ്ഞുവെന്നേയുള്ളൂ.വിഷമിപ്പിചെങ്കിലോ എന്ന് കരുതി ഒന്നും പറയാതെ പോകാന്‍ ഞാന്‍ ശ്രമിച്ചില്ല.എനിക്കിഷ്ട്ടമല്ലാത്തതൊക്കെ മോശമാണെന്ന അഭിപ്രായവും എനിക്കില്ല.വിഷമിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.

   Delete
 21. നന്നായിട്ടുണ്ട്...
  പക്ഷെ അഞ്ചാംക്ലാസ്സ്കാരിയുടെ ചിന്തകള്‍ക്കും കുറെ മുകളിലായിപ്പോയി അച്ചുവിന്റെ ചിന്തകള്‍
  ആശംസകള്‍

  ReplyDelete
 22. അഞ്ചാംക്ലാസ്സുകാരിയുടെ ചിന്തകൾ ചിലപ്പോൾ ഇത്രയധികം വരുമായിരിക്കുമോ??

  ReplyDelete
 23. അഞ്ചാംക്ലാസ്സുകാരിയുടെ ചിന്തകൾ ചിലപ്പോൾ ഇത്രയധികം വരുമായിരിക്കുമോ??

  ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....