Thursday, June 13, 2013

ഒരു സദ്യയുടെ ഓർമയ്ക്ക്

കസിന്റെ കല്യാണ ദിവസം..
ഞങ്ങൾ അടിച്ചു പൊളിക്കാൻ തീരുമാനിച്ചു.
 പുതിയ സ്റ്റൈലൻ ലാച്ചയാണ് ഞാൻ ഇട്ടത്.
നിറയെ മുത്തുകൾ പതിപ്പിച്ച ഒരെണ്ണം.
അടുത്ത ഊഴം ഞങ്ങളുടേതാണല്ലോ....

അത് കൊണ്ട് എല്ലാവരും നന്നായി ഒരുങ്ങി.
കല്യാണ സ്ഥലത്ത് എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം ഞാൻ ആയിരുന്നു.
എല്ലാരും എന്നെ ആകാംഷയോടെ നോക്കുന്നു.
ഞാനും അത് ആസ്വദിക്കുകയായിരുന്നു.
കല്യാണം ഒക്കെ ഗംഭീരം ആയി നടന്നു.
എല്ലാം കഴിഞ്ഞു സദ്യ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളും സദ്യക്ക് കയറി.
നല്ല ഗംഭീര സദ്യ.
ഞങ്ങളടെ സ്ഥലത്ത് സദ്യയിൽ നാരങ്ങ വയ്ക്കുന്ന ഒരു പതിവുണ്ട്.
ആസ്വദിച്ചു സദ്യ കഴിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്..
ആ ഭീകരൻ (നാരങ്ങ) അത് ഉരുണ്ടു താഴേക്കു പോയി.
എന്തിനാ ഒരു നാരങ്ങ വെറുതെ കളയുന്നത്..
ഞാൻ മേശയുടെ അടിയിൽ കൂടി കുനിഞ്ഞു നാരങ്ങ എടുക്കാൻ ശ്രമിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്.
ഞാൻ നാരങ്ങയുമായി നിവർന്നതും സാമ്പാർ വിളമ്പാനായി വന്ന ചെട്ടന്റെ ദേഹത്ത് തട്ടി.
എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല.
സാമ്പാർ പാത്രം പിടിവിട്ട്‌ എന്റെ തലയിൽ.
മുത്തുകളും കല്ലുകളും പതിപ്പിച്ച എന്റെ ലാച്ചയിൽ വെണ്ടക്കയും ഉരുളക്കിഴങ്ങും തിളങ്ങി..
എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
കരയാനൊക്കുമോ?..
പെട്ടന്ന് സാമ്പാർ  ചേട്ടന്റെ വക ഒരു ചോദ്യം...
"സാമ്പാർ വേണമെങ്കിൽ ചോദിച്ചാൽ പോരെ?... തട്ടിപ്പറിക്കുന്നതെന്തിനാ?..." വൈകാതെ അവിടെ ചിരിയുടെ സദ്യ തുടങ്ങി.
നിസഹായയായി ഞാനും.........
ഇന്നും സദ്യകളിൽ സാമ്പാർ എനിക്കൊരു പേടി സ്വപ്നമാണ്.
സദ്യകളിൽ സാമ്പാർ വിളമ്പുമ്പോൾ ഞാൻ പറയും..
സാമ്പാറോ... ഹേയ് .. ഞാൻ കഴിക്കില്ല..

കുറിപ്പ്: മലയാള മനോരമയുടെ എന്റെ അനുഭവം എന്ന മത്സരത്തിൽ സദ്യ എന്ന വിഷയത്തിൽ ഞാൻ അയച്ചുകൊടുത്ത അനുഭവം. ഇത് അന്ന് അവർ പ്രസിദ്ധീകരിച്ചിരുന്നു..

16 comments:

  1. ഇത്രേം ആക്രാ‍ന്തം അരുത് കുട്ട്യേ......
    ന്നിട്ട് പാവം നാരങ്ങയ്ക്ക് പഴീം

    (2011-ല്‍ ബ്ലോഗ് തുടങ്ങീതാണല്ലോ. ഈ വേര്‍ഡ് വെരിഫികേഷന്‍ എടുത്ത് മാറ്റാറായില്ലേ?)

    ReplyDelete
    Replies
    1. athengane maatum. njan ipol blogil active ayittu kurachu divasame ayulloo...

      Delete
    2. This comment has been removed by the author.

      Delete
  2. കൊള്ളാം.... 'വല്ലാത്ത' അനുഭവം തന്നെ...

    ReplyDelete
  3. സാമ്പാര്‍അച്ചു...


    ആശംസകള്‍

    ReplyDelete
  4. ഈ ബ്ലോഗിന്റെ പേര് എനിക്കിഷ്ടപെട്ടു
    നോക്കീട്ടു ഒന്ന് "പോണേ"

    ReplyDelete
  5. Ha Ha...
    Pakshe njan bhayankara sambar priyanaanu ketto..
    sambaar kulathil mungi chaakanam ennu paranjaal eduthu chaadiyitte alochikkoo....
    http://sulthankada.blogspot.in/

    ReplyDelete
  6. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... ;)

    ReplyDelete
  7. ഈ കമന്റ്‌ അപ്പ്രൂവൽ എന്നാത്തിട്ടേക്കുന്നതാ??എടുത്ത്‌ കള.

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....