അയാൾ തിരിഞ്ഞു കിടന്നു.
ഉറക്കം കണ്ണുകളെ തഴുകുകയാണ് ...
പെട്ടന്ന്.....
അവളുടെ ശബ്ദം അയാളെ അലോസരപ്പെടുത്തി.
വരുന്നുണ്ട് ശല്യം .
അയാൾ പുതപ്പു കൊണ്ട് തല മൂടി.
ഇല്ല. അവൾ വിടുന്ന ലക്ഷണമില്ല.
അവളും ആ പുതപ്പിനുള്ളിലേക്ക് കയറി.
അയാളുടെ കാതുകളിൽ അവളുടെ സംഗീത സാന്ദ്രമായ ശബ്ദം വീണ്ടും മുഴങ്ങി.
ഇതെന്തു ശല്യമാണ്.
അയാൾ അവളെ തട്ടിമാറ്റി.
അയാളുടെ കൈകളിൽ നിന്നും അവൾ വഴുതി മാറി.
അയാൾ അവളെ വീണ്ടും തട്ടി മാറ്റി.
അവൾ കൂടുതൽ ആവേശത്തോടെ അയാളിലേക്ക് അടുക്കുകയാണ്.
ഇനി രക്ഷയില്ല.
അവൾ രണ്ടും കല്പിച്ചാണ്.
അയാളുടെ സർവ നിയന്ത്രണങ്ങളും വിട്ടു.
അയാൾ പുതപ്പു ദൂരെയെറിഞ്ഞു.
അവളിലേക്കടുത്തു .
അവൾ കുതറി മാറുകയാണ്.
ഇല്ല വിട്ടു കൊടുക്കില്ല എന്ന ഭാവത്തിൽഅയാളും
ഒടുവിൽ..............
അവൾ അയാളുടെ പിടിയിൽ അമർന്നു .
അയാൾ അവളെ കൈതണ്ടയിലേക്ക് ചേർത്തുപിടിച്ചു..
വിരലുകളാൽ അവളെ ഞെരിച്ചുടച്ചു...
ഇനി സുഖമായി ഉറങ്ങാം.
ഒരുത്തിയും ശല്യം ചെയാൻ വരില്ല.
കൈയിൽ പുരണ്ട ആ കൊതുകിന്റെ രക്ത കറ പുതപ്പിൽ തുടച്ചു അയാൾ വീണ്ടും ഉറക്കത്തിലേ ക്ക് വഴുതി വീണു...
ഇത് കൊള്ളാം !
ReplyDeleteകൊള്ളാം
ReplyDeleteheheh good ;)
ReplyDeleteപുതപ്പും തുണിയും മാറിയാൽ ഞാനും വെറുമൊരു കൊതുക് അല്ലയോ എന്ന് സംശയിച്ചാൽ അത് ഉത്പ്രേക്ഷ എന്നൊരു സംശയനന്ദ സാഗര
ReplyDeletethanks to all
ReplyDeleteപാവം കൊതുക്
ReplyDeleteഅതിനെ ഞെരിച്ചു കൊന്നൂല്ലേ..??!!
കൊള്ളാം
ReplyDeleteavalu kollaamalloo
ReplyDeleteരക്തപ്രിയ....അവളെ കൊന്നുവല്ലേ..
ReplyDeleteആശംസകള്‍
കൊതുക്... അദാണു
ReplyDeleteമിനി കവിത ആക്കിയിരുന്നേല്‍ കൊള്ളാരുന്നു.... ഇത് മോശമാണ് എന്നര്‍ത്ഥമില്ല...
ReplyDeleteGood thought
Deleteഒരു പാവം കൊതുകിനെക്കൊന്നിട്ട് വീരവാദിയ്ക്കുന്നു. ഹും!!!!!!
ReplyDelete