കുറേ നേരമായി ഈ ഇരുപ്പു തുടങ്ങിയിട്ട്.
ലാപ്ടോപ്പിനു മുന്‍പില്‍.....,.
ഉദ്ദേശം വേറൊന്നുമല്ല.........
എന്തെങ്കിലും എഴുതാം എന്നത് തന്നെ.
പക്ഷെ...............
എന്തുകൊണ്ടോ വാക്കുകൾക്കു വല്ലാത്ത ദൗർലഭ്യം.
എവിടെ തുടങ്ങണം എന്നറിയില്ല.. എന്ത് എഴുതണം എന്നറിയില്ല.
വല്ലാത്ത വീർപ്പുമുട്ടൽ.
എഴുതാൻ അതിയായ ആഗ്രഹവുമുണ്ട്.
പ്രശ്നം എഴുതാനുപയോഗിക്കുന്ന മാധ്യമത്തിന്റെതാണോ എന്നായിരുന്നു ആദ്യം സംശയം.
പേനയും പേപ്പറും കൈയിലെടുത്തു.
പക്ഷെ...
ഫലമൊന്നും ഉണ്ടായില്ല.
അപ്പോൾ അതല്ല വിഷയം.
മനസ്സില് എന്തൊക്കെയോ അവ്യക്തമായ ചില ആശയങ്ങൾ.
ഒന്നും ക്രമീകരിക്കാനാകുന്നില്ല.
എഴുതണമെന്ന അതിയായ മോഹം മനസ്സിൽ ഉണ്ട്.
മുൻപ് ഞാൻ ഇങ്ങനെയായിരുന്നില്ല..
വ്യക്തമായ കാഴ്ച്ചപ്പാടോടെയെ എഴുത്തിനെ സമീപിക്കാറുണ്ടായിരുന്നുള്ളൂ... എഴുതിക്കഴിയുമ്പോൾ മനസ് ശാന്തമാകും.
വല്ലാത്ത സന്തോഷം തോന്നും.
ഒരു വരി പോലും എഴുതാനാകാതെ എന്റെ മനസ് മരവിച്ചു പോയതെന്തേ?
എവിടെയാണ് പിഴവ് പറ്റിയത്?.
വർഷങ്ങൾ പിന്നിലേക്ക് പോകുമ്പോൾ......
വായനയെ സ്നേഹിച്ച, എഴുത്തിനെ സ്നേഹിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖം മനസ്സിൽ തെളിയുന്നു.
സ്കൂൾ ലൈബ്രറിയിൽ നിന്നും മുടങ്ങാതെ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്ന...
മനസിലെ ആശയങ്ങൾ ഡയറിയിൽ മുടങ്ങാതെ കുറിക്കുമായിരുന്ന ആ പെണ്‍കുട്ടിയിലേക്ക് മനസ് അറിയാതെ മടങ്ങിപ്പോകുന്നു.
ഒരിക്കൽക്കൂടി അങ്ങനെ ആകാൻ കഴിഞ്ഞെങ്കിൽ.
അഞ്ചു വർഷത്തെ ഇടവേള..
വല്ലാണ്ട് മാറ്റം വന്നിരിക്കുന്നു.
ചിന്തകൾക്കും ആശയങ്ങൾക്കും.
എങ്ങനെയൊക്കെയോ നഷ്ടമായ ആ പഴയ കാലം ഒരിക്കൽക്കൂടി
കിട്ടിയിരുന്നെങ്കിൽ...

എഴുത്ത് ഒഴുകിവരട്ടെ ഉറവ പോലെ
ReplyDeleteആശംസകള്‍
വരും.. ഉറപ്പായും...
Deleteഎഴുത്ത് ഒരിക്കലും നിലക്കാത്ത പ്രവാഹമാണ്.. ഇടയ്ക്കു വേനലില്‍ വറ്റിയാലും ഒരു മഴ പെയ്തു അത് വീണ്ടും നിറഞ്ഞൊഴുകും
ReplyDeleteആശംസകള്‍
മനസ്സിൽ എഴുതാനുള്ള അടങ്ങാത്ത മോഹം ... അതുമാത്രം മതി . ആശയങ്ങളും വാക്കുകളും വരികളും ഒരു നദിപോലെ പുനർജനിക്കും.
ReplyDeleteവർഷങ്ങളായ് തണുത്തുറഞ്ഞുകൂടിയ അക്ഷരങ്ങളുടെ മഞ്ഞിന്കണം ഉരുകിയൊലിക്കട്ടെ
എല്ലാവിധ ആശംസകളും ........
മനസിലെ വേണ്ടാത്ത ചിന്തകൾ മറന്നു എഴുത്തിന്റെ മാസ്മര ലോകത്തേക്കു വരാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു...........
ReplyDeleteഉറങ്ങണം ഉറങ്ങണം എന്ന് ആഗ്രഹിച്ച ആരും ഉറങ്ങിയതായി ഞാൻ കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല. ഉറക്കത്തെ കുറിച്ച് ചിന്തിക്കാതെ കിടന്നാൽ ഉറക്കം വരും
ReplyDeleteഎഴുത്തിലും അത് തന്നെ എഴുതണം എന്ന് വിചാരിച്ചു എഴുതാൻ ഇരുന്നപ്പോഴൊക്കെ ഞാനും വിചാരിച്ചു ഉറങ്ങിയിട്ടുണ്ട് എഴുതിയിട്ടില്ല
അത് കൊണ്ട് എഴുത്ത് വരട്ടെ വന്നിട്ടുണ്ട് പകര്ത്തി എഴുതിയാൽ മതി മനസ്സില് നിന്ന് കണ്ണില നിന്ന് കാഴ്ച്ചയിൽ നിന്ന് പ്രകൃതിയില നിന്ന് അനുഭവത്തിൽ നിന്ന് നല്ല എഴുത്ത് നോവിൽ നിന്നും വരാം
ആശംസകൾ
വായിച്ചു; ഓര്‍മ്മ വരുന്നത് ചില വരികള്‍; വായിച്ചു മറന്നത്.
ReplyDelete"ഒരുവരിയെങ്കിലും എഴുതണമെനിക്ക് ,
എരിതീയിലും,
കടലാഴത്തിലും,
വാള്‍മുനയിലും,
പെട്ടുപോയൊരീ,
ഹൃദയം പകുത്തൊരു വരിയെങ്കിലും !!" (By:ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി)
ചിതലെടുത്ത ഓർമമകളേയും ആശയങ്ങളെയും ഒന്ന് തട്ടിക്കുടഞ്ഞാൽ കാലത്തിന്റെ അനുഭവങ്ങളും കൂടിച്ചേർത്ത് വരികളായ് മാറ്റാം :) ആശംസകൾ
ReplyDeleteമനസ്സിന്റെ ചെപ്പില്‍ നിന്ന് വരുന്ന ഉറവകള്‍
ReplyDeleteഒരു തടയണ കെട്ടി തടഞ്ഞു നിര്‍ത്തുക
അത് നമുക്ക്
വരള്‍ച്ചയുടെ വേനലിലേക്ക്
കരുതി വെക്കാം ...!
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
എഴുത്തുവരുന്ന വഴി...
ReplyDeleteഇതുതന്നെ!ശ്രദ്ധിച്ച് നടന്നാല്‍മതി.വഴിതെറ്റില്ല.
ആശംസകള്‍
തീര്‍ച്ചയായും
Delete
ReplyDeleteകൊള്ളാം
എഴുത്ത് പോരട്ടെ.
ReplyDeleteഭാര്യാഭർത്താക്കന്മാർ എഴുത്തുകാരാണോ???