Monday, June 10, 2013

ഏകാന്തത

അയാൾ  പുതപ്പു തലയിലേക്ക് വലിച്ചു മൂടി.
കാലുകൾ പുതപ്പിനുള്ളിൽ നിന്നും വെളിയിൽ വന്നു .
നാശം......
 പിറുപിറുത്തു കൊണ്ട് അയാൾ  അത്‌  നേരെയിടാൻ ശ്രമിച്ചു. 
കഴിയുന്നില്ല......
അതാകെ കീറി പറിഞ്ഞു അലങ്കൊലമായിരിക്കുന്നു.  
തണുപ്പ് സഹിക്കാൻ കഴിയുന്നില്ല.. ശരീരം വിറച്ചു തുടങ്ങിയിരിക്കുന്നു.


പണ്ടൊക്കെ തണുപ്പ് തനിക്കു ഹരമായിരുന്നു. അയാൾ ഓർത്തു. ചെറുപ്പകാലത്ത് എ സീ  മുറികളിലല്ലാതെ താൻ ഉറങ്ങുമായിരുന്നില്ല. പട്ടുമെത്തകളും പുതപ്പുകളും അടിക്കടി മാറ്റികൊണ്ടിരിക്കുമായിരുന്നു. അതൊക്കെ ഒരു കാലം.

ഇന്ന് ഈ കടത്തിണ്ണയിൽ അന്തിയുറങ്ങുമ്പോൾ ഒക്കെയും എന്നോ കണ്ട സുന്ദര സ്വപ്നമായിരുന്നു എന്ന് തോന്നും. ഓർക്കുംതോറും മനസിനെ നീറിക്കുന്ന ഒരു  സ്വപ്നം.
ഇന്നിനി ഒരക്കം വരുമെന്ന്  തോന്നുന്നില്ല. അയാൾ തിരിഞ്ഞു കിടന്നു.

ഓർമ്മകൾ വല്ലാതെ മനസിനെ ആക്രമിക്കുകയാണ്.
പലതരം നിറങ്ങൾ  മുന്പിലൂടെ പാഞ്ഞു പോകുന്നതു  പോലെ. ഒക്കെയും കടും വർണങ്ങളിൽ ഉള്ളവ. അവ ചേർന്നു ഒരു രൂപം പ്രാപിക്കയാണ്. ഒരു മനുഷ്യ രൂപം. അത് ആരുടെ രൂപമാണ്? 
ഏതോ സുന്ദരനായ ചെറുപ്പക്കാരന്റെ രൂപം . ആരാണ് അവൻ. അവന്റെ മുഖത്ത് പൗരുഷം തുളുംപുന്നു.
ആ കണ്ണുകൾ തന്നെത്തന്നെ തുറിച്ചു നോകുകയല്ലേ?
അതെ...ആ കണ്ണുകൾ  തന്റേതു പോലെതന്നെയാണ്.
അതെ ... അത് താനാണ്...
അയാൾ കണ്ണുകൾ തിരുമി . മുന്നിൽ  ആ രൂപം.. തന്റെ ചെറുപ്പകാലത്തെ രൂപം.
അത് തന്നെത്തന്നെ നോകുകയാണ് .
തന്റെ ചെറുപ്പകാലം...
അയാൾ കണ്ണുകൾ തുടച്ചു ..
 മനസിനെ നിയന്ത്രിക്കാനകാത്ത തെന്തേ?
തന്റെ പഴയ കാലം തനിക്കിനിയും മറക്കനാകാതതെന്തേ?

അന്ന് താൻ സമ്പന്നനായിരുന്നു.. സൗന്ദര്യം കൊണ്ടും പണം കൊണ്ടും.. നേടെണ്ടതോക്കെ നേടി. വീട്, തൊഴിൽ.. പെണ്ണ്. എല്ലാം. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു തെരുവിൽ അലയേണ്ടി വരുമ്പോളും ഒരു ദുഃഖം മാത്രമേ ഉള്ളൂ. അവൾ... താൻ താലികെട്ടിയ തന്റെ പെണ്ണ് കൂടെ ഇല്ലല്ലോ എന്ന ദുഃഖം. അവൾ ഉണ്ടായിരുന്നെങ്കിൽ......
 ഒരിക്കലും താനിങ്ങനെ തെരുവിൽ അലയില്ലയിരുന്നു. രോഗിയായ തന്നെ പുറത്താകാൻ മക്കൾ മത്സരികില്ലയിരുന്നു.
 ഒക്കെ വിധിയാണ്.എങ്കിലും...
അവൾ ഉണ്ടായിരുന്നെങ്കിൽ...
പഴയ പോലെ തന്റെ കാലുകളെ ഇക്കിളി പെടുത്താൻ രാത്രികളിൽ അവൾ വന്നെങ്കിൽ..
 അയാൾ ഓർത്തു .. ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ കാലുകൾ മടിയിലെടുത്തു വച്ചു അവൾ വിരലുകളോടിച്ചു കൊണ്ടിരിക്കും.. താൻ ഉറങ്ങും വരെ.. അതൊരു സുഖമാണ്.
 മരിക്കുന്നതിനു തലേ ദിവസം വരെ അവൾ അങ്ങനെ ആയിരുന്നു....
അവൾ വന്നിരുന്നെങ്കിൽ....  
അയാള്ക് കാലുകളിൽ ഇക്കിളി അനുഭവപെട്ടു.
അതെ അവൾ വന്നു.
തന്റെ കാലുകളെ അവൾ തഴുകുകയാണ്.
ഇനി തനിക്കു ഉറങ്ങാം.
അയാൾ കണ്ണുകൾ പൂട്ടി.
അഴുക്കുചാലിൽ നിന്നും വന്ന എലികൾ കാൽവെള്ളയിൽ  കാർന്നു തുടങ്ങിയത്‌ അയാൾ അറിഞ്ഞു. എങ്കിലും അയാൾ കാൽ വലിച്ചില്ല.. കാൽ തട്ടി മാറ്റിയില്ല. അത് തന്റെ പ്രിയതമ യുടെ തലോടലാണ്..... അതെ.. അവൾ എന്നെ ഉറക്കാൻ വേണ്ടി വന്നിരിക്കുകയാണ്..........



7 comments:

  1. nice simply words......manasu niranjan pranayam....nice feel....keep it up....

    ReplyDelete
  2. ശൈലി ഇഷ്ടമായി., കൂടുതൽ എഴുതുമല്ലോ..ആശംസകൾ..

    ReplyDelete
  3. ഹേയ്‌.


    നല്ല കഥ.

    മൊത്തത്തിലൊന്ന് ഓടിച്ച്‌ നോക്കട്ടെ

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....