Wednesday, June 12, 2013

എന്റെ ആദ്യ സമ്മാനം

സമ്മാനങ്ങൾ...
അവ എപ്പോളും മനസിനെ സന്തോഷിപ്പിക്കുന്നവയാണ്..
എനിക്ക് പറയാനുള്ളത് എന്നെ ദുഖിപ്പിക്കുന്ന ഒരു സമ്മാനത്തെ കുറിച്ചാണ്. അത് എനിക്ക് ഒരു വ്യക്തി തന്നതല്ല.

അത് എന്റെ സ്കൂളിൽ നിന്നും എനിക്ക് കിട്ടിയതാണ്.
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ.
എന്തിനെന്നോ?
ഒന്നാം ക്ലാസ്സിൽ ഫുൾ മാർക്ക്‌ വാങ്ങിയതിന് .
ഞാൻ പഠിച്ചത് ഒരു സാധാരണ സർക്കാർ സ്കൂളിൽ ആണ്.
അവിടെ എനിക്ക് ലഭിച്ച ആദ്യത്തെ സമ്മാനം.
ഒരു കുഞ്ഞു ട്രോഫി..
എന്റെ കൈയിൽ  ഒതുങ്ങാൻ തക്ക വണ്ണം ചെറുത് ആയിരുന്നു അത്.
സിൽവർ കളർ ആയിരുന്നു നിറം.
അത് എന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം..
അത് പറഞ്ഞറിയിക്കാൻ ആകില്ല.
പിന്നീട് അങ്ങോട്ട്‌ ഒത്തിരി സമ്മാനങ്ങൾ കിട്ടിയപ്പോളും അത് ഞാൻ നിധി പോലെ സൂക്ഷിച്ചു.
മറ്റുള്ള സമ്മാനങ്ങളെക്കാൾ ഞാൻ അതിനെ സ്നേഹിച്ചു ...
എന്നാൽ...
അതെനിക്ക് നഷ്ടമായി..
എന്റെ ജീവിതത്തോട് തന്നെ എനിക്ക് മടുപ്പ് തോന്നിയ ഒരു നിമിഷത്തി ൽ .. ഇനി ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം ഞാൻ അതിനെ നഷ്ടപെടുത്തി..
എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളെ ക്കാളും ദുഖമുണ്ടാക്കുന്നു  ഇപ്പോൾ അതിനെക്കുറിച്ചുള്ള ഓർമ്മകൾ.
അതെനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പോകുന്നു..
ഒരിക്കലും കിട്ടില്ല എന്നറിയാമെങ്കിലും .............

7 comments:

  1. വെറുതെ മോഹിക്കുവാന്‍ മോഹം എന്ന് കവി എഴുതിയതുപോലെ. അല്ലേ?

    ReplyDelete
    Replies
    1. veruthe mohikkan mathrame kazhiyulloo.. atha sankadam

      Delete
  2. അജിത്തേട്ടന്‍ പറഞ്ഞതു തന്നെ...

    ReplyDelete
  3. അച്ചോടാ ...... വിഷമിക്കാതെ, അത് തിരികെ കിട്ടാൻ ദൈവം സഹായിക്കട്ടെ :)
    അച്ചൂസ് വീണ്ടും വീണ്ടും എഴുതുക ....
    ഇനീം കാണാം

    ReplyDelete
  4. ആശ്വസിചോളൂ എന്ന് സന്തോഷത്തോടെ പറയുന്നതിൽ എനിക്കൊട്ടും സങ്കടമില്ല.. ആ വിലപെട്ട സമ്മാനം നഷ്ടപെടുത്തുമ്പോൾ നിങ്ങൾക്ക് ഒരു ജീവൻ തിരിച്ചു കിട്ടിയിട്ടുണ്ടാവും മടുപ്പ് മാറിയ ജീവൻ പിന്നെ തോന്നുന്ന ഒരു നഷ്ടബോധം ആ തിരിച്ചു കിട്ടിയ മടുപ്പില്ലാത്ത ജീവിതത്തിന്റെ കടം ആയി സൂക്ഷിച്ചോളൂ
    നല്ല രചന നോവിന്റെ ഒരു നിഷ്കളങ്ക സുഖം തോന്നി

    ReplyDelete
  5. ശ്ശോ.അത്‌ കളയണ്ടാരുന്നു.

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....