Friday, July 5, 2013

ഒരു പേരിടല്‍ ചടങ്ങ്...

നമ്മള്‍ രചിക്കുന്ന ഓരോ ബ്ലോഗ്ഗും പിറന്നു വീഴുന്ന ഒരു കുഞ്ഞിനെ പോലെയാണ്.
ബ്ലോഗ്ഗിനു നമ്മള്‍ പേരിടുന്നു.
ബ്ലോഗ്ഗിനെ നമ്മള്‍ ശ്രദ്ധയോടെ അണിയിച്ചൊരുക്കുന്നു. 
ആ ബ്ലോഗ്ഗ് കാണാന്‍ ആളുകള്‍ വരുന്നു. 
കമന്റുകള്‍ പറയുന്നു. 
ചിലര്‍ നല്ലത് പറയും.. 
ചിലര്‍ കുറ്റം പറയും. 
 കൂടുതല്‍ കൂടുതല്‍ തലങ്ങളിലേക്ക് ബ്ലോഗ്ഗ് വളരുന്നു
ഒരു കുഞ്ഞിന്റെ വളര്‍ച്ച പോലെ. 
ഒരു പിഞ്ചു കുഞ്ഞില്‍ നിന്നും പൂര്‍ണതയുള്ള ഒരു വ്യക്തിയായി അത് വളരുന്നു.
--------------------------------------------- 
ഞാന്‍ എന്താ ഈ പറഞ്ഞു വരുന്നത് എന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. ബ്ലോഗ്ഗിനെയും കുഞ്ഞിനേയും തമ്മില്‍ താരതമ്യം ചെയ്തു ഒരു പുതിയ പ്രബന്ധം രചിക്കാനുള്ള പുറപ്പാടിലാണ് എന്ന് തോന്നിയോ?. 
വെറുതെ ചിന്തിച്ചു കാട് കയറല്ലേ മാഷെ.. 
എനിക്ക് അങ്ങനെ ദുരുദ്ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല. 
പിന്നെ എന്തിന് എന്നാവും?. 
കാര്യമുണ്ട്.
എന്റെ ബ്ലോഗ്ഗിനെ ഒന്ന് മാറ്റിയെടുക്കാന്‍  പോകുന്നു. 
മനസ്സിലായില്ലേ ?.. 
ബ്ലോഗ്ഗിന് ഒരു പേരിടാന്‍ പോകുന്നു എന്ന്.
------------------------------------------------ 
കുറച്ചു ദിവസ്സങ്ങളായി ഈ ചിന്ത മനസ്സില്‍ കേറിക്കൂടിയിട്ട്‌.,. 
ബ്ലോഗ്ഗിനു ഒരു പേരിടണം. 
പേര് മനസ്സില്‍ മുന്‍പേ ഉണ്ട്. 
പക്ഷെ എന്തുകൊണ്ടോ.......... 
ഇപ്പോഴുള്ള വരികള്‍ മാറ്റാന്‍ തോന്നുന്നില്ല,
------------------------------------------------
ഞാന്‍ 2011 ലാണ് ആദ്യമായി ബൂലോകത്തേക്ക് പ്രവേശിക്കുന്നത്. 
എന്റെ സുഹൃത്ത് ആതിരയുടെ നിര്‍ദ്ദേശപ്രകാരം അവളുടെ സഹായത്തോടെ ഞാന്‍ എന്റെ ബ്ലോഗ്‌ ഉണ്ടാക്കി. 
അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. 
എങ്ങനെ പോസ്റ്റ്‌ ഇടണം.. 
എങ്ങനെ ബ്ലോഗ്ഗിനെ മോടി പിടിപ്പിക്കണം?.. 
ഒരു നിശ്ചയവും ഇല്ല. 
ബ്ലോഗ്‌ നിര്‍മാണത്തിന് ശേഷം ആതിര എന്നോട് പറഞ്ഞു എന്തെങ്കിലും ടൈപ്പ് ചെയ്ത് ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാന്‍.,.
ആദ്യത്തെ പോസ്റ്റ്‌ ആണ്. 
എന്ത് എഴുതണം.. 
മനസ്സ് ശൂന്യം. 
അന്ന് ആദ്യമായി എന്റെ ബ്ലോഗ്ഗില്‍ ഞാന്‍ ആ വരികള്‍ എഴുതി.
ഇവിടെ ഒന്ന് നോക്കിയിട്ട് പോകണേ...
-------------------------------------------------------------
ആ അക്ഷരങ്ങള്‍ ആണ് എന്റെ ബ്ലോഗ്ഗിലൂടെ വന്ന ആദ്യത്തെ രചന. 
അന്നത്തെ ആ എഴുത്തിനു ശേഷം വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക്. ബ്ലോഗ്ഗും ആ പോസ്റ്റും അനാഥമായി ബൂലോകത്ത് അലഞ്ഞു നടന്നു. ശ്രദ്ധിക്കാനോ വേണ്ട വിധം മോടി പിടിപ്പിക്കാനോ ആരും ഇല്ലാതെ.
ഇതിനിടയില്‍ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചു. 
പഠനം കഴിഞ്ഞു.. 
വിവാഹം കഴിഞ്ഞു. 
അപ്പോഴൊന്നും ഒരിക്കല്‍പ്പോലും ഞാന്‍ ആ ബ്ലോഗ്ഗിനെ തിരിഞ്ഞു നോക്കിയതേയില്ല.
----------------------------------------------------  
വീണ്ടും.... 
എന്തെങ്കിലും ഒക്കെ എഴുതാം എന്ന മോഹം മനസ്സില്‍ നിന്നും മറ നീക്കി പുറത്തു വന്നു. 
ഞാന്‍ എന്റെ ബ്ലോഗ്ഗിനെ തിരഞ്ഞു പിടിച്ചു.. 
ആര്‍ക്കും വേണ്ടാതെ, ഒറ്റപ്പെട്ടു വല്ലാതെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്റെ ബ്ലോഗ്‌.,. 
ആരും നോക്കാനില്ലാതെ, ഒരു കോണില്‍ നിശ്ചലമായിരിക്കുന്ന ആ പോസ്റ്റ്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു. 
പാവം. 
അതിനെ ഒറ്റയ്ക്കാക്കി ഞാന്‍ പോയി.. 
ഒരു വലിയ തെറ്റായിരുന്നില്ലേ അത്?
പ്രായശ്ചിത്തം ചെയ്യണം. 
--------------------------------------------------------
ഞാന്‍ ആ വരികളെ ബ്ലോഗിന്റെ പേരിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. 'പ്രിയപ്പെട്ട എന്റെ ആദ്യ പോസ്റ്റെ.. 
ഇനി നീ ഇവിടെയിരുന്നു കൊള്ളുക. 
എന്റെ ബ്ലോഗ്‌ കാണാന്‍ വരുന്നവര്‍ ആദ്യം നിന്നെ കാണും. 
ശ്രദ്ധിക്കും. 
അതിനു ശേഷമേ അവര്‍ മറ്റു പോസ്റ്റുകള്‍ കാണുകയുള്ളൂ...'
-----------------------------------------------------
പലരും എന്നോട് ചോദിച്ചു അതിനെ അവിടുന്ന് മാറ്റാറായില്ലേ?
സമയമായില്ല എന്ന് എനിക്ക് തോന്നി. 
പാവം. 
രണ്ടു വര്‍ഷത്തെ ഒറ്റപ്പെടലിന്റെ വേദന. 
അത് എത്ര അസഹനീയമായിരുന്നിരിക്കണം. 
തനിച്ചല്ല നീ എന്ന് പറയാന്‍ ആരും കൂടെ ഉണ്ടായിരുന്നില്ല. 
ഈ ഞാന്‍ പോലും.
-------------------------------------------------------
ഇന്ന് എന്റെ പ്രിയപ്പെട്ട പോസ്റ്റ്‌ വളരെ സന്തോഷത്തിലാണ്. 
ഒത്തിരി പേര്‍ അതിനെ കണ്ടു കഴിഞ്ഞു. 
ഇനി എനിക്കതിനെ സന്തോഷത്തോടെ പറഞ്ഞയക്കാം. 
ലവലേശം കുറ്റബോധമില്ലാതെ.
----------------------------------------------------
എന്റെ ബ്ലോഗ്ഗിനു ഒരു പേര്.. 
ആ ചടങ്ങാണ് ഇനി നടക്കാനുള്ളത്. 
ഒരു പേരിടല്‍ ചടങ്ങ്. 
വളരെ മുന്‍പേ നിശ്ചയിച്ചതെങ്കിലും ഇടാന്‍ വൈകിപ്പോയ ഒരു പേര്. 
എന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പേര് വേണം എന്ന് എനിക്ക് മുന്‍പേ തന്നെ തീരുമാനിച്ചിരുന്നു
ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കയ്പ്പും വേദനയും തിരിച്ചറിഞ്ഞിട്ടുണ്ട്. 
അപ്പോഴൊക്കെ മനസ്സ് എന്നോട് മന്ത്രിക്കും... 
നീ തനിച്ചല്ല..
ആ മന്ത്ര ധ്വനികളാണ് പിന്നീടുള്ള എന്റെ ജീവിത യാത്രയില്‍ എന്നെ തളരാതെ മുന്‍പോട്ടു കൊണ്ട് പോയത്. 
ഓരോ പ്രതിസന്ധികളിലും എന്റെ മനസ്സ് എന്നോട് പറഞ്ഞു.. 
നീ തനിച്ചല്ല.
--------------------------------------------------------------
ഇന്ന് എനിക്കതിന്റെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയാന്‍ കഴിയുന്നു.
ഓരോ നിമിഷങ്ങളിലും ഞാന്‍ തിരിച്ചറിയുന്നു.. 
ഞാന്‍ തനിച്ചല്ല,.
എന്റെ മനസ്സ് മാത്രമല്ല എന്റെ ജീവിത പങ്കാളിയും ഇപ്പോള്‍ എന്നോട് അത് പറയാറുണ്ട്‌.. 
നീ തനിച്ചല്ല. 
അതെ... ഞാന്‍ തനിച്ചല്ല. 
അതെനിക്ക് ബോധ്യമായിക്കഴിഞ്ഞു. 
ഇനി ഈ പ്രപഞ്ചത്തില്‍ ഞാന്‍ എന്ന ഒരു കണിക ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമായാലും അപ്പോഴും ഞാന്‍ പറയും.. 
തനിച്ചല്ല ഞാന്‍.,. 
ആ ചിന്തയില്‍ നിന്നും,.... ആ പ്രതീക്ഷയില്‍ നിന്നും... എന്റെ ബ്ലോഗ്ഗിന്റെ പേരിടല്‍ കര്‍മവും ഞാന്‍ നിര്‍വഹിക്കുകയാണ്‌.,.
തനിച്ചല്ല ഞാന്‍....,.. തനിച്ചല്ല ഞാന്‍,... തനിച്ചല്ല ഞാന്‍...,..



24 comments:

  1. തനിച്ചല്ല ഞാന്‍
    ഞാനും ഓതുന്നു ചെവിയില്‍...നന്നായി വരട്ടെ!!
    മംഗളം ഭവിക്കട്ടെ!!!
    ആശംസകള്‍

    ReplyDelete
  2. പേരെനിക്ക് ഇഷ്ടായി കഴിഞ്ഞ തവണ പേരിലെ നോക്കീട്ടു ഒന്ന് പോയി തരണേ അന്ന് പറഞ്ഞ പോലെ ഇത്തവണയും പറയാനായിട്ട് പറയ്യാണേ ഞാൻ ഉണ്ടെങ്കിൽ ഇപ്പോഴും തനിച്ചാവും നാം ആണെങ്ങിൽ അല്ലെ ഒരുമിച്ചു, ഒരു തെറ്റും കണ്ടു പിടിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല അതോണ്ട
    ചുമ്മാ നല്ല പേര് എന്ജോയ്‌ പേരിടീൽ ഭംഗിയായി നടക്കട്ടെ കുഞ്ഞു നന്നായി വളരട്ടെ

    ReplyDelete
    Replies
    1. നാം എന്നത് അല്ലെങ്കിലും തനിച്ചല്ലല്ലോ... ഞാന്‍ വരുമ്പോഴല്ലേ അത് തനിച്ചാകുന്നുള്ളൂ.. എന്തായാലും ഞാന്‍ ആയാലും നാം ആയാലും തനിച്ചല്ല...

      Delete
  3. പേരെനിക്ക് ഇഷ്ടായി കഴിഞ്ഞ തവണ പേരിലെ നോക്കീട്ടു ഒന്ന് പോയി തരണേ അന്ന് പറഞ്ഞ പോലെ ഇത്തവണയും പറയാനായിട്ട് പറയ്യാണേ ഞാൻ ഉണ്ടെങ്കിൽ ഇപ്പോഴും തനിച്ചാവും നാം ആണെങ്ങിൽ അല്ലെ ഒരുമിച്ചു, ഒരു തെറ്റും കണ്ടു പിടിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല അതോണ്ട
    ചുമ്മാ നല്ല പേര് എന്ജോയ്‌ പേരിടീൽ ഭംഗിയായി നടക്കട്ടെ കുഞ്ഞു നന്നായി വളരട്ടെ

    ReplyDelete
  4. "തനിച്ചല്ല ഞാൻ "....തനിച്ചല്ല ..ആശംസകൾ...:)

    ReplyDelete
    Replies
    1. നന്ദി സുമ ചേച്ചി....

      Delete
  5. തനിച്ചല്ല ആരും ,സ്വയം തനിച്ചാക്കുന്നത് വരെ ...
    കൂടുതല്‍ പേര്‍ കൂട്ട് വരട്ടെ .
    ആശംസകള്‍ ..

    ReplyDelete

  6. ഇവിടെ ഒന്ന് നോക്കീട്ട് പോണേ...!!

    നല്ല പേരായിരുന്നു

    (പത്രത്തില്‍ വായിച്ച കൌതുകവാര്‍ത്ത: മൂന്ന് തവണ ഹോട്ടല്‍ നടത്തി പൊട്ടിപ്പോയ ഒരാള്‍ നാലാമത് ഹോട്ടലിനിട്ട് പേരെന്തെന്നോ? “ഹോട്ടല്‍ വിധിപോലെ”)

    ReplyDelete
    Replies
    1. അത് കൊള്ളാമല്ലോ.. "ഇവിടെ ഒന്ന് നോക്കിട്ടു പോണേ" മറന്നിട്ടില്ല. എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ ഒരു പേര് ആയിട്ട് സെലക്ട്‌ ചെയ്തില്ല എന്നെ ഉള്ളൂ..

      Delete
  7. തനിച്ചല്ല നീ എന്നു കേള്‍ക്കുക ഭാഗ്യമല്ലേ....ആശംസകള്‍ നല്ല എഴുത്തുകള്‍ പോരട്ടെ. ഇവിടെ ഒന്ന് നോക്കീട്ട് പോണേ യും നല്ലതായിരുന്നു. (അജിത്തെട്ടന്റെ കൂടെ ). ഇനിയും മാറ്റാം

    ReplyDelete
    Replies
    1. പേര് തനിച്ചല്ല ഞാന്‍ എന്ന് ആകി. പക്ഷെ ബ്ലോഗ്‌ ടൈറ്റില്‍ മാറ്റിട്ടില്ല. രണ്ടും ഉണ്ട്. വ്യൂ ചെയ്യുമ്പോള്‍ തനിച്ചല്ല ഞാന്‍ എന്ന് കാണാം. പക്ഷെ ടൈറ്റില്‍ ഇവിടെ ഒന്ന് നോക്കിട്ടു പോകണേ എന്ന് തന്നെയാ

      Delete
  8. തനിച്ചല്ല - പ്രശ്നം തീർന്നു :)

    ReplyDelete
  9. തനിച്ചല്ല എന്ന പേരില്‍ തന്നെ ഒരു ഒരുമ കാണുന്നു... നന്നായി വരട്ടെ..

    ആശംസകള്‍...

    ReplyDelete
  10. Replies
    1. നന്ദി.. വായനയ്ക്കും അഭിപ്രായത്തിനും

      Delete
  11. തനിച്ചല്ല ഞാന്‍ എന്നാണോ ബ്ലോഗിന്റെ പേര്?
    അപ്പൊ ഇവിടെ ഒന്ന് നോക്കിയിട്ട് പോകണേ എന്ന പേര് എവിടെയാണ് ചേര്‍ത്തത്?

    ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയല്ലോ?"

    ReplyDelete
  12. തനിച്ചല്ല , ഇവിടെ ഒന്ന് നോക്കീട്ടു പോണേ...... :)

    ReplyDelete
  13. nannayi valatate "Thanichalla Njanum"

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....