Sunday, July 7, 2013

പെണ്ണുകാണല്‍ ചടങ്ങ്...

2011 ജൂലൈ 10
അന്നൊരു ഞായറാഴ്ചയായിരുന്നു. 
വളരെ വിശേഷപ്പെട്ട ഒരു ദിവസം.
എന്താണെന്നല്ലേ?.
അന്നാണ് എന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങ് നടന്നത്.
-----------------------------------

കുറച്ചു ദിവസങ്ങളായി എല്ലാവരും നീണ്ട ചര്‍ച്ചകളില്‍ ആയിരുന്നു.
വിഷയം എന്റെ കല്യാണക്കാര്യം തന്നെ.
ചൊവ്വാ ദോഷം വിത്ത്‌ പാപം ആണ് ജാതകം.
വൈകി കിട്ടിയ അറിവായിരുന്നു അത്.
പെണ്ണിന്റെ സമയം ശെരിയല്ല ഒന്ന് നോക്കിക്കണം എന്നും പറഞ്ഞു അമ്മ ജ്യോത്സ്യരുടെ അടുത്ത് ചെന്നു.
അപ്പോഴാണ്‌ അറിയുന്നത് പെണ്ണ് ചൊവ്വാദോഷക്കാരിയാനെന്ന്.
ചൊവ്വ മാത്രമല്ല പാപവും ഉണ്ട്..
ചെക്കനെ കിട്ടാന്‍ ഇത്തിരി പാടുപെടും.
------------------------------------
വല്ലാത്ത കോളിളക്കങ്ങള്‍ ആയിരുന്നു പിന്നെ വീട്ടില്‍.,..
എന്‍റെ ചൊവ്വാ ദോഷം വീട്ടില്‍ മാത്രമല്ല നാട്ടിലും സംസാര വിഷയമായി. നാട്ടുംപുറമല്ലേ?.
കാണുന്നവര്‍ ഒക്കെ അമ്മയെ ഉപദേശിക്കാന്‍ തുടങ്ങി.
പെണ്ണിനെ നേരത്തും കാലത്തും കേട്ടിച്ചില്ലേല്‍ പെണ്ണ് കെട്ടാച്ചരക്കായി വീട്ടില്‍ ഇരിയ്ക്കും..
ഈ ഉപദേശങ്ങള്‍ കൂടെ കേട്ടതോടെ അമ്മേടെ മട്ടുമാറി.
ആദ്യം വഴക്ക്. പിന്നെ ദേഷ്യം. അവസാനം കരച്ചില്‍.,.
ഞാന്‍ ആണെങ്കില്‍ ഇപ്പോള്‍ കല്യാണം വേണ്ട എന്ന ഉറച്ച തീരുമാനത്തിലും.
------------------------------------
ചോവ്വാക്കാര്യം കേട്ട പാതി കേള്‍ക്കാത്ത പാതി അച്ഛന്‍ ലീവ് എടുത്തു നാട്ടില്‍ വന്നു.
ഒരു കല്യാണപ്പെണ്ണ് ആകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.,.
എങ്ങും എത്താതെ നില്‍ക്കുന്ന എങ്ങിനീയറിംഗ് പഠനം.
ഇനി എങ്ങോട്ട് എന്നറിയാതെ ആകെ വട്ടായി നില്‍ക്കുന്ന സമയം.
എനിക്കിപ്പം കല്യാണം വേണ്ട.
ഞാന്‍ നിലപാട് വ്യക്തമാക്കി.
പക്ഷെ എന്‍റെ ഭാഗം വാദിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പ്രശ്നം മാമന്മാര്‍..,, മാമിമാര്‍ തുടങ്ങി എല്ലാവരും ഏറ്റെടുത്തതോടെ എനിക്ക് നില്‍ക്കക്കള്ളിയില്ലാതെയായി.
അവസാനം....
ഞാന്‍ എന്‍റെ തീരുമാനം മാറ്റി.
കല്യാണം കഴിക്കാന്‍ എനിക്ക് സമ്മതമാണ്.
--------------------------------------
അങ്ങനെ...
എനിക്ക് വേണ്ടി ചെക്കന്‍മാരെ അന്വേഷിക്കാന്‍ തുടങ്ങി.
നിബന്ധനകള്‍ പലതാണ്.
ചൊവ്വാ ദോഷം വേണം,
പാപ ജാതകമാവണം,
രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടത്തണം. (അത് കഴിഞ്ഞു അച്ഛന് തിരിച്ചു പോകണം സൌദിക്ക്).
പിന്നീടുള്ളതാണ് അല്പം കടുപ്പം.
ചെക്കന് 175 സെന്‍റി മീറ്ററില്‍ കൂടുതല്‍ പൊക്കം വേണം....
കാരണം...
എനിക്ക് പൊക്കം 175 സെ മി അതായത് 5 അടി 10 ഇഞ്ച്‌.,
--------------------------------------
നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ചെക്കന്മാരെ അന്വേഷിച്ചു തുടങ്ങി. അപ്പോഴല്ലേ രസം.
പൊക്കമുള്ളതിന്‍റെ ജാതകം ചേരില്ല..
ജാതകം ചെരുന്നവന് പൊക്കം ഇല്ല..
ഇത് രണ്ടും ഉള്ളവന് ഉടനടി കല്യാണം നടത്താനും പറ്റില്ല
മാരെജു ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തു..
ഒന്ന് രണ്ടു ബ്രോക്കര്‍മാരെയും കണ്ടു.
അങ്ങനെ
വിവാഹ മാര്‍ക്കറ്റില്‍ എന്‍റെ പേരും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
--------------------------------------
ദിവസങ്ങള്‍ കഴിഞ്ഞു പോയി.
യുദ്ധകാലാടിസ്ഥാനത്തില്‍ വിവാഹാലോചനകള്‍ പുരോഗമിക്കുന്നു.
അനുയോജ്യമായ ചെക്കന്മാരുടെ വിവരങ്ങളുമായി ബ്രോക്കര്‍ വീട്ടില്‍ എത്തി.
പയ്യന്മാര്‍ നിരവധി ഉണ്ട്.
ജാതകം ചെരുന്നവയും ഉണ്ട്
പക്ഷെ... പൊക്കം.
അതൊരു പ്രശ്നം തന്നെയാണ്.
അത്തരത്തില്‍ ഉള്ള വളരെ കുറച്ചു പേരെ ഉള്ളൂ..
എന്തായാലും ഓരോരുത്തരായി നോക്കാം.
വിവാഹം എന്നത് എടുപിടി നടക്കേണ്ട കാര്യമല്ലല്ലോ?
ബ്രോക്കര്‍ വിശദീകരിച്ചു.
പിന്നെ
ഓരോ ചെക്കന്മാരുടെയും ഗുണഗണങ്ങള്‍ വിവരിച്ചു.
ഇനിയുള്ളത് പെണ്ണ് കാണല്‍
------------------------------------
എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി എന്‍റെ മനസ്സില്‍ വ്യക്തമായ രൂപം ഉണ്ട്.
വരുന്ന ഹതഭാഗ്യനോട്‌ പറയുക..
""സുഹൃത്തേ... ഞാന്‍ ഇപ്പോള്‍ വിവാഹത്തിനു പറ്റിയ ഒരു മാനസികാവസ്ഥയില്‍ അല്ല. പിന്നെ ഈ പെണ്ണ് കാണല്‍. അത് വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. താങ്കള്‍ സന്തോഷത്തോടെ തിരിച്ചു പൊയ്ക്കൊള്ളുക. താങ്കള്‍ക്കായി ഒരു പെണ്ണ് എവിടെയോ കാത്തിരിക്കുന്നുണ്ട്.""
-----------------------------------
പെണ്ണുകാണല്‍ ചടങ്ങിനു മുന്നോടിയായി അച്ഛന്‍ ചില വിശദീകരണങ്ങള്‍ നടത്തി.
ഇപ്പോള്‍ വരാന്‍ പോകുന്നത് ഒരു തിരുവനന്തപുരത്തുകാരന്‍ ആണ്.
ഗള്‍ഫില്‍ ആണ് ജോലി.
കൂടുതല്‍ വിവരങ്ങള്‍ വഴിയെ പറയും.
പിന്നെ ഒരു കൊല്ലംകാരനും ഒരു കോഴിക്കോടുകാരനും ഉണ്ട് . കോഴിക്കോടുകാരന്‍ മാര്യേജ് ബ്യൂറോ വഴി വന്നതാണ്.
ദൂരം ഒരു പ്രശ്നം ആയതുകൊണ്ട് ആകെ ആശയക്കുഴപ്പത്തിലാണ്.
ഒന്നുകൂടി ആലോചിക്കണം.
കൊല്ലത്തുള്ളയാള്‍ക്ക് താല്പര്യം ഉണ്ട്.
പക്ഷെ എന്തോ തിരക്കുകളാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞേ വരാന്‍ ഒക്കൂ.
അല്ലേലും എല്ലാരും കൂടി ഒരുമിച്ചു വരാന്‍ ഇത് സ്വയംവരം ഒന്നും അല്ലല്ലോ.
-------------------------------------
അച്ഛന്‍ വല്യ വല്യ പദ്ധതികളൊക്കെ ആസൂത്രണം ചെയ്യുകയാണ്.
ഒരാള് വരുന്നു..
അടുത്തത് വെയിറ്റിംഗ് ലിസ്റ്റില്‍..,.
വരട്ടെ..
എവിടെ വരെ പോകും എന്ന് നമുക്ക് കാണാം.
ഞാന്‍ ഒരു എതിര്‍പ്പും പറഞ്ഞില്ല.
-----------------------------------
രണ്ടു ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തുകാരന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടി.
പുള്ളിക്കാരന്‍ ലീവിന് വന്നതാണ്.
ദിവസങ്ങള്‍ക്കകം തിരികെ മടങ്ങും.
ഒരു നിശ്ചയം നടത്തി വച്ചിട്ട് അടുത്ത ലീവിന് വരുമ്പോള്‍ കല്യാണം.
അങ്ങനെ നടത്തത്തക്ക ബന്ധങ്ങളാണ് അവര്‍ക്ക് താല്പര്യം.,.
അച്ഛന്‍ രണ്ടു മാസത്തിനകം കല്യാണം എന്നും പറഞ്ഞു നില്‍ക്കയാണ്‌...,.
ആ തീരുമാനം എന്തായാലും മാറുമെന്നു തോന്നുന്നില്ല.
മിക്കവാറും ഈ ബന്ധം പെണ്ണുകാണല്‍ വരെ പോകും എന്ന് തോന്നുന്നില്ല,
മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി...
------------------------------------
തിരുവനന്തപുരം എന്ന് കേള്‍ക്കുമ്പോഴേ മനസ്സിന് വല്ലാത്ത പേടിയാണ്. അനുഭവങ്ങള്‍ പലതാണ്.
പരാജയങ്ങളും (അതെപ്പറ്റി പിന്നീട് ഒരിക്കല്‍ എഴുതാം).
ചെറുക്കന്‍ വീട്ടുകാരുടെ താല്പര്യങ്ങള്‍ കൂടി അറിഞ്ഞതോടെ പെണ്ണുകാണല്‍ വീണ്ടും ഇഴഞ്ഞു തുടങ്ങി.
കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അങ്ങേരു അങ്ങേരുടെ പാട്ടിനു പോകും. വെറുതെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ.
അല്ലേലും തിരുവനന്തപുരം വേണ്ട അച്ഛാ..
ഞാന്‍ അച്ഛനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു.
നിശ്ചയം കഴിഞ്ഞു പിന്നെ ഒരു വര്‍ഷം കഴിഞ്ഞു കല്യാണം എന്ന തീരുമാനത്തോട് എനിക്കും ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. കെട്ടിക്കുന്നേല്‍ രണ്ടു മാസത്തിനകം കല്യാണം.
അല്ലേല്‍ എനിക്കിപ്പം കല്യാണം വേണ്ട.
അച്ഛന്‍ പോകുന്നത് വരെ എങ്ങനെ എങ്കിലും ഇത് നീണ്ടു പോകണം.
എനിക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ
------------------------------------
ബ്രോക്കര്‍ വിടുന്ന ലക്ഷണം ഇല്ല.
എന്തായാലും വന്നു കണ്ടിട്ട് പോട്ടെ.
അതിനെന്താ..
ഇത് വേണ്ടെങ്കില്‍ നൂറെണ്ണം വേറെ കൊണ്ടു വരം.
എന്നാലും ഒന്ന് കണ്ടിരിക്കാമല്ലോ?.
ഈ ബ്രോക്കര്‍മാരുടെ രീതി അതാണ്‌.
പിടിച്ചാല്‍ പിന്നെ പിടി വിടാന്‍ വല്യ പാടാ.
കല്യാണ ബ്രോക്കര്‍മാരാകുമ്പോള്‍ പ്രത്യേകിച്ചും.
അവരുടെ കമ്മീഷന്‍ കയ്യിലെത്തും വരെ അവര്‍ അടങ്ങിയിരിക്കില്ല
------------------------------------.
വന്നു കണ്ടിട്ട് പോട്ടെ.
അച്ഛന്‍ സമ്മതം മൂളി.
എന്തായാലും ഇത് നടക്കാന്‍ പോണില്ല. ഞാന്‍ ഉറപ്പിച്ചു.
അങ്ങനെ..
അത് തീരുമാനിക്കപ്പെട്ടു.
എനിക്കായുള്ള ആദ്യത്തെ പെണ്ണുകാണല്‍....,..

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

                                                                                                              തുടരും.............

33 comments:

  1. ചൊവ്വാ ദോഷം വിത്ത്‌ പാപം ജാതകം :( പലതും ഓര്‍ത്തുപോയി. എന്തായാലും ആദ്യത്തെയും അവസാനത്തെയും ഒന്നില്‍ നിന്നല്ലോ ഭാഗ്യവതി. രണ്ടുപേര്‍ക്കും ആശംസകള്‍ .അനുഭവങ്ങള്‍ ഇനിയും പോരട്ടെ...

    ReplyDelete
    Replies
    1. എന്തായാലും ബാക്കി ഭാഗം ഉടനെ ഉണ്ടാകും. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  2. humm enikum undayirunnu.8il chowayum 6.25 papavum :v

    ReplyDelete
    Replies
    1. ചെക്കനെ കിട്ടാന്‍ ബുദ്ധിമുട്ടിയോ

      Delete
  3. nice writng .vegan ehuthu

    ReplyDelete
    Replies
    1. എഴുതാം. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. ജാതകത്തിൽ ഓക്കേ എന്തെങ്കിലും സത്യമുണ്ടോ ?

    ReplyDelete
    Replies
    1. വിശ്വാസം അതല്ലേ എല്ലാം.

      Delete
  5. ദിതാണ് ഇഷ്ടപെടാത്തത് 'തുടരും ' എന്നാ വാക്ക് .............ഈ ബ്ലോഗിൽ ആദ്യമായി ആണ് എന്നാലും ഒത്തിരി ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...........

    ReplyDelete
    Replies
    1. അടുത്ത ഭാഗം ഉടനെ വരും..

      Delete
  6. ദിതാണ് ഇഷ്ടപെടാത്തത് 'തുടരും ' എന്നാ വാക്ക് .............ഈ ബ്ലോഗിൽ ആദ്യമായി ആണ് എന്നാലും ഒത്തിരി ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...........

    ReplyDelete
  7. ഇത്തരം ജാതകമുള്ളവര്‍ക്ക് വിവാഹത്തിനുവേണ്ടിയുള്ള വീട്ടുകാരുടെ അലച്ചിലും,കഷ്ടപ്പാടുകളും എനിക്കറിയാം.എതായാലും എല്ലാം ഒത്തുവന്ന് മംഗളകരമായല്ലോ.ഇക്കാര്യത്തില്‍ നിങ്ങള്‍ രണ്ടാളും ഭാഗ്യമുള്ളവരാണ്
    നന്നായി എഴുതിയിരിക്കുന്നു.തുടരുക
    നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്,

    ReplyDelete
    Replies
    1. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  8. ദൈവമേ 5അടി 10ഇഞ്ച്‌ ...!!! അപ്പോള്‍ ഫോട്ടോയില്‍ കാണുന്ന ആള്‍ ഒരു ആറു ആറര അടി കാണുമല്ലോ...
    ബാക്കികൂടി വരട്ടെ...തിരുവനന്തപുരംകാരന്റെ തലയില്‍ തന്നെ ആയോ എന്ന് അറിയാലോ..

    ReplyDelete
    Replies
    1. ബാക്കി ഭാഗം വായിക്കൂ.. അപ്പോള്‍ അറിയാം

      Delete
  9. തുടരൂ..
    വായിക്കാൻ രസമുണ്ട്..

    ReplyDelete
    Replies
    1. പുതിയ ഭാഗം വന്നിട്ടുണ്ട്

      Delete
  10. തുടരൂ..
    വായിക്കാൻ രസമുണ്ട്

    ReplyDelete
  11. ബ്ലോഗില്‍ ആദ്യമായാണ് പെണ്ണുകാണലിന്റെ ഒരു പെണ്‍പക്ഷം വായിയ്ക്കുന്നത്.

    അടുത്ത ലക്കത്തില്‍ ബാക്കി പറയാവേ.....!

    ReplyDelete
    Replies
    1. കൂടുതല്‍ കമന്റ്‌ പ്രതീക്ഷിച്ചു,.. എന്തായാലും നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  12. അപ്പോള്‍ ആ തിരോന്തോരം കാരനാണോ ഈ തിരോന്തോരം കാരന്‍

    ReplyDelete
    Replies
    1. ബാക്കി വായിച്ചു നോക്കൂ.. അപ്പോള്‍ അറിയാം.

      Delete
  13. നല്ല സസ്പെന്‍സ്

    ReplyDelete
  14. കൊള്ലാംലോ അച്ചൂ.. improvement വളരെയുണ്ട്.... പിന്നെ ഈ തുടരും നോട് എനിക്കും താല്‍പ്പര്യമില്ല.... (അഭിപ്രായം മാത്രം)

    ReplyDelete
  15. നന്നായിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങള്‍...ഞാനും പാപിയാ ജാതകത്തില്‍ മാത്രം പിന്നെ ബാക്കി എല്ലാം ഇതു പോലെ തന്നെ ...നീളം സ്ഥലം ജാതകം..ഒന്നില്‍ നിന്നില്ല എന്‍റെ യാത്ര തുടരുന്നു ...

    ReplyDelete
  16. ബാക്കി എഴുതൂ അച്ചു, waiting for that :)

    ReplyDelete
  17. Replies
    1. ബാക്കി ഭാഗം വന്നിട്ടുണ്ട്...

      Delete
  18. വന്നയാള്‍ അടിച്ചോണ്ട് പോയോ ?

    ReplyDelete

വായനയ്ക്ക് നന്ദി. ഇനി ഇവിടെ എന്തേലും കുറിച്ചിട്ടു പോകൂ.....